അർജുൻ അശോകൻ ചിത്രം ‘അൻപോടു കൺമണി’ കേരള നിയമസഭയിൽ പ്രദർശിപ്പിച്ചു

ക്രിയേറ്റിവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ച്, ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അൻപോടു കൺമണി’ കേരള നിയമസഭ അംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിംഗ് നടത്തി. 13-ാമത് കേരള നിയമസഭ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രദർശനം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഈ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തു.

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. വിവാഹം കഴിഞ്ഞതിന് ശേഷം നവദമ്പതികൾ നേരിടുന്ന പ്രശ്നങ്ങൾ വളരെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘അൻപോടു കൺമണി’. ചിത്രത്തിലെ ട്രെയിലറും ഗാനങ്ങളും ആരാധകർ വൻ വരവേൽപ്പോടെയാണ് സ്വീകരിച്ചത്.

“ഇത്തരമൊരു പ്രധാനപെട്ട വേദിയിൽ വച്ച് ഈ ചിത്രം പ്രദർശിപ്പിക്കാനായി സാധിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ ലിജു തോമസ് പറഞ്ഞു. ‘അൻപോടു കൺമണിയി’ ലെ അണിയറ പ്രവർത്തകർക്കും ചിത്രത്തിൽ പ്രവർത്തിച്ച ഏവർക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നും ഇതുവരെ പ്രേക്ഷകരിൽ നിന്നും ‘അൻപോടു കണ്മണി’ ക്ക് ലഭിച്ച പിന്തുണ ചിത്രം തിയേറ്ററുകളിൽ എത്തിയതിന് ശേഷവും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയിട്ടുണ്ട്.


Tags:    
News Summary - Anbodu Kanmani Movie Special Sceening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.