'അങ്ങയുടെ വാക്കുകൾ എപ്പോഴും പ്രചോദനമാണ്'; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് അമിതാഭ് ബച്ചൻ

പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് അമിതാഭ് ബച്ചൻ. ട്വിറ്ററിലൂടെയാണ് നന്ദി അറിയിച്ചത്. 'ആദരണീയനായ ശ്രീ നരേന്ദ്രമോദി ജി, പിറന്നാൾ ആശംസ നേർന്നതിന് നന്ദി . അങ്ങയുടെ അനുഗ്രഹത്തിന്റെ വാക്കുകൾ എനിക്ക് എപ്പോഴും പ്രചോദനമാണ്. പ്രണമം' ബച്ചൻ ട്വീറ്ററിൽ കുറിച്ചു.

ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ കഴിയട്ടെ എന്നായിരുന്നു മോദി പിറന്നാൾ ആശംസ നേർന്നു കൊണ്ട് ട്വീറ്റ് ചെയ്തത്. '80ാം ജന്മദിനാംശസകൾ അമിതാഭ് ബച്ചൻ ജി. ജനങ്ങളെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ചലച്ചിത്രമേഖലയിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളിൽ ഒരാളാണ് അദ്ദേഹം. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ കഴിയട്ടെ.'

ഹരിവംശ് റായ് ബച്ചന്‍റെയും തേജി ബച്ചന്‍റെയും മൂത്തമകനായി 1942 ഒക്ടോബർ 11നാണ് അമിതാഭ് ബച്ചൻ ജനിച്ചത്. 1961ൽ പുറത്തിറങ്ങിയ 'സാത് ഹെ' ഹിന്ദുസ്ഥാനിയാണ് ആദ്യചിത്രം. ഗുഡ്ബൈ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അമിതാഭ് ബച്ചന്റെ ചിത്രം.



Tags:    
News Summary - Amitabh Bachchan thanks PM Narendra Modi for wishing him on birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.