Posted On
date_range Updated On
date_range പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രന്‍റെ സിനിമ ഒരുങ്ങുന്നു; നായകൻ ഫഹദ്
'പ്രേമം' എന്ന സൂപ്പർ ഹിറ്റിന് ശേഷം അൽഫോൻസ് പുത്രന്‍റെ പുതിയ സിനിമ ഒരുങ്ങുന്നു. 'പാട്ട്' എന്നാണ് സിനിമയുടെ പേര്. ഫേസ് ബുക്കിലൂടെ അൽഫോൻസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
യു.ജി.എം എൻറർടെയിന്‍മെൻറ് നിർമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തുന്നു. മറ്റു അഭിനേതാക്കളെക്കുറിച്ചും പിന്നണിയിലുള്ളവരെക്കുറിച്ചും പിന്നീട് അറിയിക്കാമെന്നും അൽഫോൻസ് അറിയിച്ചു. സംഗീത സംവിധാനം അല്‍ഫോന്‍സ് തന്നെയാണ് നിർവഹിക്കുന്നത്.
അൽഫോൻസ് പുത്രന്‍റെ മൂന്നാം ചിത്രമാണിത്. നിവിൻ പോളി, നസ്രിയ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ 2013ൽ പുറത്തിറങ്ങിയ 'നേരം' ആണ് ആദ്യ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.