ഇതിൽ ഏതാണ് അല്ലു അര്‍ജുന്‍... അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ താരം

ന്ത്യയെമ്പാടും ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. ഇപ്പോഴിതാ ഏപ്രില്‍ 8-നുള്ള താരത്തിന്റെ പിറന്നാളിന് മുന്നോടിയായി ഒരു അപൂര്‍വനേട്ടം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ അല്ലു അര്‍ജുന്റെ മെഴുകുപ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ താരത്തിന്റെ മെഴുകുപ്രതിമ മാഡം തുസാഡ്സ് മ്യൂസിയത്തില്‍  സ്ഥാപിക്കപ്പെടുന്നത്. മെഴുകുപ്രതിമക്കൊപ്പമുളള ചിത്രം അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

 ബ്ലോക്ക്ബസ്റ്ററായ പുഷ്പ: ദ റൈസിലെ പോസിലാണ് നടന്റെ മെഴുകുപ്രതിമ നിർമിച്ചിരിക്കുന്നത്. പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂള്‍' ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക.

2021ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ആദ്യ ഭാഗം  പുറത്തിറങ്ങി മൂന്ന് വർഷത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെയാണ് പുഷ്പ രണ്ടും ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം  നിർമിക്കുന്നത്. അല്ലു അര്‍ജുനൊപ്പം രശ്മിക മന്ദനയും  ഫഹദ് ഫാസിലും ചിത്രത്തിന്റെ ഭാഗമാണ്.


Tags:    
News Summary - Allu Arjun's Fam-Jam In Dubai As He Unveils His Wax Statue At Madame Tussauds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.