മധു സി. നാരായണൻ - നസ്‌ലിൻ ചിത്രത്തിന് കൊച്ചിയിൽ തുടക്കം

മധു സി. നാരായണൻ - നസ്‌ലൻ ചിത്രത്തിന് തുടക്കമായി. നസ്‌ലൻ നായകനായി എത്തുന്ന ചിത്രത്തിന്‍റെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. സിനിമയുടെ ചിത്രീകരണത്തിനും ഇതോടെ ആരംഭം കുറിച്ചു. അനന്തു എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഡോ.അനന്തുവും മധു സി. നാരായണന്‍റെ സൈലന്‍റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഛായാഗ്രഹണം കാർത്തിക് വിജയ് നിർവ്വഹിക്കുന്നു. നസ്‍ലനെ കൂടാതെ സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലീംകുമാർ, പൂ‍ർണിമ ഇന്ദ്രജിത്ത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടാനിരിക്കുകയാണ് അണിയറപ്രവർത്തകർ.

സൂപ്പർഹിറ്റ് ചിത്രം 'അതിരടി'ക്ക് ശേഷം അനന്തു എന്‍റർടെയ്ൻമെന്‍റ്സിന്‍റേതായി ഷൂട്ടിങ് പുരോഗമിക്കുന്ന നാലാമത്തെ ചിത്രമാണിത്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിൻ പക്കർ‍ ഒരുക്കുന്ന ‘40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി’ എന്നിവയാണ് ഡോ.അനന്തു നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ. പി ആർ ആൻഡ് മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്. 

Tags:    
News Summary - മധു സി. നാരായണൻ - നസ്‌ലിൻ ചിത്രത്തിന് കൊച്ചിയിൽ തുടക്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.