Posted On
date_range Updated On
date_range എനിക്ക് സഹിക്കാനാകാത്ത വേദന തോന്നുന്നു- മാതാവിന്‍റെ മരണത്തിൽ മനംനൊന്ത് അക്ഷയ്കുമാർ
മുംബൈ: നടൻ അക്ഷയ്കുമാറിന്‍റെ മാതാവ് അരുണ ഭാട്ടിയ അന്തരിച്ചു. നടൻ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നാളുകളായി രോഗശയ്യയിലായിരുന്നു.
അവർ എന്‍റെ എല്ലാം ആയിരുന്നു. ഇന്നെനിക്ക് സഹിക്കാനാകാത്ത വേദന തോന്നുന്നു. എന്‍റെ മാതാവ് അരുണ ഭാട്ടിയ, മറ്റൊരു ലോകത്ത് എന്‍റെ പിതാവുമായി ഒന്നിക്കാനായി ഇന്ന് രാവിലെ ശാന്തതയോടെ ഈ ലോകം വിട്ടുപോയി. നിങ്ങളുടെ പ്രാർഥനകൾക്ക് ഞാൻ നന്ദി പറയുന്നു. ഓം ശാന്തി- അകഷയ്കുമാർ ട്വിറ്ററിൽ കുറിച്ചു.
ചൊവ്വാഴ്ച താൻ ബുദ്ധിമുട്ടേറിയ കാലത്തിലൂടെ കടന്നുപോകുകയാണെന്നും അമ്മക്കുവേണ്ടി പ്രാർഥിക്കണമെന്നും നടൻ ട്വീററ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.