'ബെൽബോട്ടം' തിയറ്ററിൽ തന്നെ കാണാം; റിലീസ് തിയതി പുറത്തുവിട്ട് അക്ഷയ്കുമാർ

ആരാധകർ കാത്തിരിക്കുന്ന അക്ഷയ്കുമാർ ചിത്രം 'ബെൽ ബോട്ടം' ജൂലൈ 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ഒ.ടി.ടി റിലീസായി ചിത്രം പുറത്തിറങ്ങുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ അക്ഷയ് കുമാർ തന്നെ റിലീസ് തിയതി പുറത്തുവിടുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് ടീസറും ഇതോടൊപ്പം താരം പങ്കുവെച്ചു.

രഞ്ജിത് എം തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ വാണി കപൂർ, ലാറ ദത്ത, ഹുമ ഖുറേഷി എന്നിവരും പ്രധാനവേഷത്തിലുണ്ട്. 

Tags:    
News Summary - Bell Bottom movie, Akshay Kumar,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.