'ആകാശത്തിന് താഴെ' ചിത്രീകരണം തുടങ്ങി

ദേശീയ അവാർഡ് സിനിമ 'പുലിജന്മ'ത്തിന് ശേഷം അമ്മ ഫിലിംസിൻ്റെ ബാനറിൽ എം.ജി. വിജയ് നിർമിച്ച് നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന 'ആകാശത്തിന് കീഴെ' തൃശൂരിൽ ചിത്രീകരണം തുടങ്ങി. വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പള്ളി സ്വിച്ച് ഓണും സംവിധായകൻ പ്രിയനന്ദനൻ ആദ്യ ക്ലാപ്പും അടിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി പരാമർശം നേടിയ സിജി പ്രദീപ് നായികയാവുന്നു. കൂടാതെ കലാഭവൻ പ്രജോദ്, തിരു, കണ്ണൂർ വാസൂട്ടി, പളനിസ്വാമി, മീനാക്ഷി മഹേഷ്, രമാദേവി, എം. ജി. വിജയ്, മായ സുരേഷ്, ജി. അരുൺ, വിജോ അമരാവതി, ടിക്ക്ടോക്കിലൂടെ ശ്രദ്ധ നേടിയ ദേവനന്ദ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

കഥ ,തിരക്കഥ, സംഭാഷണം: പ്രദീപ് മണ്ടൂർ. ഛായാഗ്രഹണം: ഷാൻ പി. റഹ്മാൻ. ലിജിസോന വർഗ്ഗീസ് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റിങ്: സന്ദീപ് നന്ദകുമാർ. പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, കല: ഇന്ദുലാൽ കാവീട്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം: കെ.ആർ. അരവിന്ദ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, ഡിസൈൻ: അധിൻ ഒള്ളൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: രവി വാസുദേവ്, അസ്സോസിയേറ്റ് ഡയറക്ടർ: ഹരി വിസ്മയം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കൂത്തുപറമ്പ്. പി.ആർ.ഒ: എ.എസ്. ദിനേശ്

Tags:    
News Summary - Akashathinu Thazhe Movie shooting started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.