21 വർഷങ്ങൾക്ക് ശേഷം ആ അജിത് കുമാർ ചിത്രം വീണ്ടും തിയറ്ററിലേക്ക്...

21 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി അജിത് കുമാർ ചിത്രം അട്ടഹാസം. ശരൺ സംവിധാനം ചെയ്ത ചിത്രം ആദ്യം ഒക്ടോബർ 31ന് തിയറ്ററുകളിൽ എത്തുമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ റീ റിലീസിന്, ഒരു ദിവസം മുമ്പ് മാറ്റിവെക്കുകയായിരുന്നു. ഇത് ചിത്രം കാണാൻ ടിക്കറ്റ് എടുത്ത അജിത് ആരാധകരെ നിരാശരാക്കി. ഇപ്പോഴിതാ, ചിത്രം നവംബർ 28ന് റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം. നവംബർ 23ന് ട്രെയിലറും പുറത്തിറക്കും.

പൂജ, സുജാത, നിഴൽഗൽ രവി, ബാബു ആന്റണി, കരുണാസ്, രമേശ് ഖന്ന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന 'അട്ടഹാസ'ത്തിൽ ഭരദ്വാജ് സംഗീതവും വെങ്കിടേഷ് അംഗുരാജ് ഛായാഗ്രഹണവും സുരേഷ് ഉർസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അജിത്തിന്റെ ഏറ്റവും പ്രശസ്തമായ വാണിജ്യ ചിത്രങ്ങളിലൊന്നാണിത്. റിലീസ് സമയത്ത് ചിത്രം വ്യാപകമായി പ്രശംസിക്കപ്പെട്ടിരുന്നു. ഇന്നും ആരാധകരുടെ ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം നിലനിർത്തുന്ന അജിത് ചിത്രങ്ങളിൽ ഒന്നാണിത്.

2004ലാണ് അട്ടഹാസം പുറത്തിറങ്ങുന്നത്. കാതൽ മന്നൻ (1998), അമർക്കളം (1999) എന്നീ ചിത്രങ്ങളുടെ വിജയങ്ങൾക്ക് ശേഷം ശരണും അജിത് കുമാറും ഒന്നിച്ച ചിത്രമാണ് അട്ടഹാസം. ചിത്രത്തിലെ ഗാനങ്ങൾ റൊമാനിയയിലും പൊള്ളാച്ചിയിലുമാണ് ചിത്രീകരിച്ചത്. 2004 ദീപാവലിക്ക് ചിത്രം പുറത്തിറങ്ങി. അവസാന നിമിഷത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും അട്ടഹാസം ലോകമെമ്പാടുമുള്ള 300 സ്‌ക്രീനുകളിൽ റിലീസ് ചെയ്തു. 

Tags:    
News Summary - Ajith Kumar's movie re-release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.