കത്രീന സ്കൂളിൽ പോയിട്ടില്ല, ഐശ്വര്യയും അക്ഷയ് കുമാറും ദീപികയും 12ാം ക്ലാസ്; താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത...

താരങ്ങളുടെ സിനിമയെക്കാൾ സ്വകാര്യ ജീവിതത്തെ കുറിച്ച് അറിയാനാണ്  പ്രേക്ഷകർക്ക് കൂടുതൽ താൽപര്യം. ഇവരുടെ കുടുംബജീവിതവും വിദ്യാഭ്യാസ യോഗ്യതയുമെല്ലാം സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും വലിയ ചർച്ചയാവാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഏറ്റവും കുറവ് വിദ്യാഭ്യാസ യോഗ്യതയുള്ള താരങ്ങളെ കുറിച്ചാണ്. ബോളിവുഡ് മാധ്യമമായ ബോളിവുഡ് ലൈഫ് ഡോട്കോമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ദീപിക പദുകോൺ, അർജുൻ കപൂർ, കങ്കണ, കത്രീന കൈഫ്, അക്ഷയ് കുമാർ തുടങ്ങിയവർക്ക് പന്ത്രണ്ടാം ക്ലാസിന് താഴെ വിദ്യാഭ്യാസയോഗ്യത മാത്രമേയുള്ളൂ. ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്ന പ്രകാരം ഇതിൽ പലരും കരിയറിന് വേണ്ടി വിദ്യാഭ്യാസം ഉപേക്ഷിച്ചവരാണ്.

നടൻ അർജുൻ കപൂറിന് ഹയർസെക്കൻഡറി വിദ്യാഭ്യാസയോഗ്യത മാത്രമാണുളളത്. പരീക്ഷയിൽ തോറ്റതിനെ തുടർന്ന് അസിസ്റ്റന്റ് ഡയറക്ടറായി കരിയർ ആരംഭിച്ചു.

നടി ദീപിക പദുകോണിനും 12ാം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസ യോഗ്യത. പഠനത്തിന് ശേഷം മോഡലിങിലേക്ക് തിരിയുകയായിരുന്നു.

മുംബൈയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിർ ഹൈസ്കൂളിലാണ് ഐശ്വര്യ റായി ബച്ചൻ സ്കൂൾ വിദ്യാഭ്യാസം നേടിയത്. പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ ഐശ്വര്യക്ക് മെഡിസിന് ചേരാനായിരുന്നു താൽപര്യം. പക്ഷെ നടി ആർക്കിടെക്റ്റ് കരിയറായി തിരഞ്ഞെടുത്തു. എന്നാൽ ഇതും പൂർത്തിയാക്കാൻ  കഴിഞ്ഞില്ല. മോഡലിങിൽ സജീവമാവുകയായിരുന്നു.

പതിനാലമത്തെ വയസിലാണ് കത്രീന കൈഫ് മോഡലിങ് കരിയർ ആരംഭിച്ചത്. സ്കൂളിൽ പോയി പഠിക്കാൻ നടിക്ക് കഴിഞ്ഞിരുന്നില്ല. വീട്ടിൽ നിന്ന് വിദ്യാഭ്യാസം നേടിയ കത്രീന  പിന്നീട് പഠനം ഉപേക്ഷിച്ച് കുടുംബ ബിസിനസിൽ ചേരുകയായിരുന്നു.

ഡോൺ ബോസ്‌കോയിൽ നിന്ന് സ്കൂളിൽ നിന്ന്  പഠനം പൂർത്തിയാക്കിയ അക്ഷയ് കുമാർ ഉപരി പഠനത്തിനായി ഗുരുനാനാക്ക് ഖൽസ കോളജിൽ ചേർന്നിരുന്നു. എന്നാൽ നടനും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആയോധന കല അഭ്യസിക്കാനായി ബാങ്കോക്കിലേക്ക് പോയി.

Tags:    
News Summary - Aishwarya Rai Bachchan To Deepika Padukone Who Are The least Educated In Bollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.