ഐശ്വര്യ റായി ബച്ചനെ പോലെ തന്നെ മകൾ ആരാധ്യയും ബോളിവുഡ് കോളങ്ങളിൽ ഇടംപിടിക്കാറുണ്ട്. വിവാഹത്തോടെ അഭിനയത്തിന് ചെറിയ ഇടവേള എടുത്ത നടി മകൾ ജനിച്ചതോടെ സിനിമയിൽ നിന്ന് മാത്രമല്ല പൊതുവേദികളിൽ നിന്നും അകലം പാലിക്കുകയായിരുന്നു.
പൂർണമായും ആരാധ്യയെ ചുറ്റിപ്പറ്റിയുള്ള ജീവിതമാണ് ഐശ്വര്യയുടേത്. നടിയുടെ എല്ലാ യാത്രകളിലും ആരാധ്യയേയും ഒപ്പം കൂട്ടാറുണ്ട്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങളും കേട്ടിട്ടുണ്ട്. കർക്കശക്കാരിയായ അമ്മയെന്നാണ് ഐശ്വര്യയെ പറയുന്നത്.
എന്നാൽ താൻ കർക്കശക്കാരിയായ അമ്മയല്ലെന്ന് തുറന്ന് പറയുകയാണ് ഐശ്വര്യ. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മകളുടെ ഭാവി ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടിനെ കുറിച്ച് ചോദിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. അമ്മ എന്ന നിലയിൽ മകളുടെ സന്തോഷമാണ് പ്രധാനമെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
'ഗ്ലാമറസ് ലോകത്താണ് അവൾ ജീവിക്കുന്നത്. കർക്കശക്കാരിയായ അമ്മയാകാൻ ആഗ്രഹിക്കുന്നില്ല. മറിച്ച് അവൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. ഞാൻ കൽപ്പിക്കുകയോ അവളുടെ ജീവിതം തിരഞ്ഞെടുക്കുകയോ ചെയ്യില്ല. നല്ല വ്യക്തിത്വത്തിന് ഉടമയാകണം . ഇപ്പോൾ അവൾ ലോകം കാണുന്നു. അത് അവളുടെ കണ്ണിലൂടെ ഞാൻ അനുഭവിക്കുന്നു.അത് ശുദ്ധമാണ്, ദൈവതുല്യമാണ്. നിങ്ങളുടെ കുട്ടിയിലൂടെ നിങ്ങൾ ദൈവത്തെ കാണുന്നു; അതാണ് ആരാധ്യയിലൂടെ ഞാൻ അനുഭവിക്കാൻ ആഗ്രഹിക്കുന്നത്'; ഐശ്വര്യ റായി ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.