സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് അമിതാഭ് ബച്ചന്റെ കുടുംബത്തിലെ ദീപാവലി ആഘോഷത്തിന്റെ വിശേഷങ്ങളാണ്. രണ്ട് വർഷത്തിന് ശേഷമാണ് ബച്ചൻ കുടുംബത്തിൽ ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നത്. കരൺ ജോഹർ, ഗൗരി ഖാൻ, അനുപം ഖേർ എന്നിങ്ങനെ ബോളിവുഡിലെ പ്രമുഖർ ബച്ചന്റെ മുംബൈയിലെ വസതിയായ 'പ്രതീക്ഷ'യിൽ എത്തിയിരുന്നു.
പ്രതീക്ഷയിലെ ദീപാവലി ആഘോഷം വാർത്തകളിൽ ഇടംപിടിക്കുമ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത് ഐശ്വര്യ റായിയാണ്. താരജാഡകളില്ലാതെ ആഷ് ഗേറ്റിലെത്തി അതിഥികളെ സ്വീകരിക്കുകയായിരുന്നു. ഐശ്വര്യക്കൊപ്പം അഭിഷേകും അമിതാഭ് ബച്ചനും അതിഥികളെ സ്വീകരിക്കാൻ മുൻനിരയിലുണ്ട്. ബച്ചൻ കുടുംബത്തിന്റെ ആതിഥ്യ മര്യാദ ബോളിവുഡിൽ ചർച്ചയാണ്.മുൻപ് ഒരിക്കൽ സംഗീത സംവിധായകൻ വിശാൽ ശേഖർ ഐശ്വര്യ സ്വന്തം കൈകൾ കൊണ്ട് ഭക്ഷണം വിളമ്പി നൽകിയതിനെ കുറിച്ച് പറഞ്ഞിരുന്നു. ഐശ്വര്യയുടെ ജീവിത രീതിയെ കുറിച്ച് പറയവെയാണ് ഇക്കാര്യം പറഞ്ഞത്.
ഈ വർഷത്തെ ദീപാവലി ഐശ്വര്യ റായിക്ക് ഏറെ സന്തോഷം നിറഞ്ഞതാണ്. ഒരു ചെറിയ ഇടവേളക്ക് ശേഷം നടി അഭിനയിച്ച ചിത്രമായ പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ വലിയ വിജയം നേടി പ്രദർശനം തുടരുകയാണ്. മണിരത്നം സംവിധാനം ചെയ്ത ചിത്രം തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായിട്ടാണ് പ്രദർശനത്തിനെത്തിയത്. തമിഴിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.