കാണികളെ ഇളക്കിമറിച്ച് അഭിഷേക് ബച്ചൻ; 'ചിയർ ലീഡേഴ്സ്' ആയി ഐശ്വര്യയും ആരാധ്യയും

അബൂദബി: ബോളിവുഡ് താരങ്ങളുടെ മാസ്മരിക നൃത്തങ്ങളാൽ സമ്പന്നമായിരുന്നു ഐ.ഐ.എഫ്.എ (International Indian Film Academy Awards) പുരസ്കാരദാന വേദി. ശാഹിദ് കപൂർ, അനന്യ പാണ്ഡെ, സാറ അലി ഖാൻ, നോറ ഫതേഹി എന്നിവരെല്ലാം മിന്നുന്ന പ്രകടനങ്ങൾ കൊണ്ട് കാണികളുടെ മനം കീഴടക്കി. എങ്കിലും അഭിഷേക് ബച്ചന്റെ ഡാൻസ് ആയിരുന്നു ഏറ്റവും ആകർഷകമായത്. ഭാര്യ ഐശ്വര്യ ബച്ചനും മകൾ ആരാധ്യയും അഭിഷേകിനൊപ്പം ചേർന്നത് പ്രകടനതിന്റെ മാറ്റുകൂട്ടി.

ഹാപ്പി ന്യൂ ഇയറിലെ 'ഇന്ത്യ വാലേ', ദസ്‍വിയിലെ 'മച്ച മച്ച' എന്നീ പാട്ടുകൾക്കൊപ്പമാണ് അഭിഷേക് നൃത്തച്ചുവടുകൾ വെച്ചത്. അഭിഷേക് സദസ്സിലേക്ക് ഇറങ്ങിവന്ന് ഡാൻസ് ചെയ്തതോടെ മുൻനിരയിൽ ഉണ്ടായിരുന്ന ഐശ്വര്യയും ആരാധ്യയും 'ചിയർ ലീഡേഴ്സ്' ആയി. ഇതിന്റെ വീഡിയോ ഐ.​ഐ.എഫ്.എ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് വൈറലുമായി.



അഭിഷേകിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് പിതാവ് അമിതാഭ് ബച്ചന് സന്ദേശമയച്ചത്. 'അമിത് ജി, അഭിഷേക് ഐ.ഐ.എഫ്.എയെ ശരിക്കും ഇളക്കിമറിച്ചു. താങ്കളുടെ അനുഗ്രഹം അഭിഷേകിനെ മറ്റൊരു തലത്തിൽ എത്തിക്കും', 'അഭിഷേക് വേദിയിലെത്തിയപ്പോൾ അവിടമാകെ ഇളകിമറിഞ്ഞു പ്രത്യേകിച്ച് 'ദസ്‍വി'യിലെ പാട്ടിന് ഡാൻസ് ചെയ്തപ്പോൾ' തുടങ്ങിയ സന്ദേശങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച അമിതാഭ്, 'ഈ നല്ല വാക്കുകൾക്ക് അതിയായ നന്ദിയും സ്നേഹവും' എന്നും കുറിച്ചു. 

Tags:    
News Summary - Aishwarya Rai, Aaradhya rocked IIFA 2022 with Abhishek Bachchan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.