'ദി കശ്മീർ ഫയൽസ്'നു ശേഷം ദൽഹി ഫയൽസുമായി വിവേക് അഗ്നിഹോത്രി

മുംബൈ: 'ദി ഡൽഹി ഫയൽസ്' എന്ന തന്റെ അടുത്ത സിനിമയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ വിവേക് രഞ്ജൻ അഗ്നിഹോത്രി.

തന്റെ അവസാന ചിത്രമായ 'ദി കശ്മീർ ഫയൽസ്' ബോക്‌സ് വൻ കളക്ഷൻ നേടുകയും രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ ചിത്രം സംബന്ധിച്ച് അഗ്നിഹോത്രി ട്വിറ്ററിലെ ഒരു പോസ്റ്റിൽ വാർത്ത പങ്കിട്ടത്.

'ദി കശ്മീർ ഫയൽസ്'മായി സഹകരിച്ച എല്ലാ ആളുകൾക്കും ഞാൻ നന്ദി പറയുന്നു. കഴിഞ്ഞ നാല് വർഷമായി, ഞങ്ങൾ അങ്ങേയറ്റം സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി കഠിനാധ്വാനം ചെയ്തു. കശ്മീരി ഹിന്ദുക്കളോട് കാണിക്കുന്ന വംശഹത്യയെയും അനീതിയെയും കുറിച്ച് ആളുകളെ ബോധവാന്മാരാക്കേണ്ടത് പ്രധാനമാണ്. എനിക്ക് ഒരു പുതിയ സിനിമയിൽ പ്രവർത്തിക്കാനുള്ള സമയമായി -അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.

'ദി ദൽഹി ഫയൽസ്' എന്നാണ് സിനിമയുടെ പേരെന്നും ഇയാൾ പോസ്റ്റിൽ പറയുന്നുണ്ട്. സിനിമയുടെ ഇതിവൃത്തം സംബന്ധിച്ച് വ്യക്തതയില്ല.

മാർച്ച് 11ന് രാജ്യവ്യാപകമായി റിലീസ് ചെയ്ത 'ദി കശ്മീർ ഫയൽസ്', 1990കളിൽ കശ്മീരി പണ്ഡിറ്റുകളുടെ കാശ്മീർ താഴ്വരയിൽ നിന്നുള്ള പലായനത്തെ ചിത്രീകരിക്കുന്നു എന്നാണ് അഗ്നിഹോത്രി അവകാശപ്പെടുന്നത്. എന്നാൽ, ചിത്രത്തിനെതിരെ പണ്ഡിറ്റുകൾ തന്നെ രംഗത്തുവന്നിരുന്നു.

അനുപം ഖേർ, പല്ലവി ജോഷി, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവയുൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ വിനോദ നികുതിയിൽ നിന്ന് ഇളവ് നൽകിയതിനെത്തുടർന്ന് സിനിമ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ചർച്ചക്ക് തുടക്കമിട്ടിരുന്നു.

Tags:    
News Summary - After "The Kashmir Files", Filmmaker Reveals His Next - "The Delhi Files"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.