വൻ വിവാദങ്ങളിൽ കുടുങ്ങി റിലീസിന് കാലതാമസം നേരിട്ട ചിത്രമാണ് എമർജൻസി. ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്ത 'എമർജൻസി' ജനുവരി 17നാണ് തിയേറ്ററുകളിലെത്തിയത്. ഇന്ത്യൻ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം കങ്കണ തന്നെയാണ് അവതരിപ്പിച്ചത്.
പ്രശസ്ത തെന്നിന്ത്യൻ നടി രമ്യ (ദിവ്യ സ്പന്ദന) അടുത്തിടെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിരുന്നു. കങ്കണ ഒരു "കഴിവുള്ള" അഭിനേതാവാണെങ്കിലും എമർജൻസി മോശം ചിത്രമാണെന്ന് രമ്യ പറഞ്ഞു. അടിയന്തരാവസ്ഥ മോശമായി നിർമിച്ച സിനിമയായിരുന്നെന്നും ആ സിനിമ മോശമായതിനാലാണ് പ്രേക്ഷകർ അത് നിരസിച്ചതെന്നും അതിന് കങ്കണയുടെ വ്യക്തിത്വവുമായി ബന്ധമില്ലെന്നും രമ്യ പറഞ്ഞു. കങ്കണയുടെ മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി (2019)യുടെ ഉള്ളടക്കം മികച്ചതും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതും ആയതിനാൽ അത് ഹിറ്റായെന്നും ബെംഗളൂരു ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രമ്യ പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്തിന് ശേഷമുള്ള ഇന്ദിരാഗാന്ധിയുടെ ജീവിതവും ഓപറേഷൻ ബ്ലൂസ്റ്റാറുമടക്കമുള്ള വിഷയങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിൽ കങ്കണയെ കൂടാതെ അനുപം ഖേർ, ശ്രേയസ് താൽപദെ, അശോക് ചാബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.