ബംഗളൂരു: തെലുഗു നടൻ നന്ദമുരി താരകരത്ന (40) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23 ദിവസമായി ബെംഗളൂരുവിൽ ചികിത്സയിലായിരുന്നു. ബന്ധുവും ടി.ഡി.പി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷിന്‍റെ 'യുവഗലം' എന്ന തെരഞ്ഞെടുപ്പ് പ്രചാരണയാത്രയുടെ ഉദ്ഘാടനത്തിനിടെ ജനുവരി 27-ന് ആന്ധ്രയിലെ ചിറ്റൂരിൽ വച്ചായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
തെലുഗു ഇതിഹാസതാരവും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ.ടി.ആറിന്‍റെ പേരമകനാണ് താരക രത്ന. അദ്ദേഹത്തിന്‍റെ അച്ഛൻ നന്ദമുരി മോഹൻ കൃഷ്ണ തെലുഗിലെ അറിയപ്പെടുന്ന ഛായാഗ്രാഹകനായിരുന്നു. നായകനായും വില്ലനായും തെലുഗുസിനിമയിൽ സജീവമായി തുടർന്ന താരമാണ് നന്ദമുരി താരകരത്ന. അലേഖ്യ റെഡ്ഡിയാണ് താരക രത്നയുടെ ഭാര്യ. ഒരു മകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.