'ഇത്തരം നിസ്വാർഥ പ്രവൃത്തികളാണ്​ നമ്മെ മുന്നോട്ട്​ നയിക്കുന്നത്​'- കരിപ്പൂർ, രാജമല രക്ഷാപ്രവർത്തകർക്ക്​ നന്ദി പറഞ്ഞ്​ മോഹൻലാൽ

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തിലും രാജമല മണ്ണിടിച്ചിലിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. അവരോട് എന്നന്നേക്കും കേരളം കടപ്പെട്ടിരിക്കുന്നെന്ന്​ മോഹന്‍ലാല്‍ ഫേസ് ബുക്കിൽ കുറിച്ചു.

'മഹാമാരിക്കിടയിലും രണ്ടാമതൊന്ന് ആലോചിക്കാതെ കരിപ്പൂരിലും രാജമലയിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി. ഇത്തരത്തിലുള്ള നിസ്വാർഥ പ്രവൃത്തികളാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവര്‍ക്ക് വേ​ഗത്തിൽ ഭേദമാകട്ടെ, പ്രാര്‍ത്ഥനകള്‍'- മോഹൻലാൽ കുറിച്ചു.

വിമാനാപകടത്തിലും മണ്ണിടിച്ചിലും മരിച്ചവർക്ക് മോഹൻലാൽ ആദരാഞ്ജലികൾ അർപ്പിച്ചു. 'ഒരു ഭാ​ഗത്ത് നമ്മൾ കോവിഡിനെതിരെ പോരാടുന്നു, മറുഭാ​ഗത്ത് ഇതുപോലുള്ള ദുരന്തങ്ങൾ.. അങ്ങേയറ്റം വേദനാജനകമാണിത്​'- അദ്ദേഹം കുറിച്ചു.

കോവിഡി​െൻറ പശ്​ചാത്തലത്തിൽ ആറുമാസത്തോളം ചെന്നൈയിൽ ആയിരുന്ന ലാൽ കഴിഞ്ഞ ദിവസമാണ്​ കൊച്ചിയിൽ തിരിച്ചെത്തിയത്​. താടി നീട്ടി വളർത്തിയുള്ള ലാലി​െൻറ പുതിയ ലുക്ക്​ ഏറെ വൈറലായിരുന്നു. ഒരു സ്വകാര്യ ചാനലി​െൻറ ഓണപരിപാടിക്കുവേണ്ടി പരിശീലനം നടത്തുന്ന ലാലി​െൻറ ചിത്രങ്ങളാണ്​ കഴിഞ്ഞ ദിവസം പുറത്തുവന്നത്​. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ 'ബ​റോസി'​െല കഥാപാത്രത്തിന്​ വേണ്ടിയാണ്​ താരത്തി​െൻറ മേക്കോവർ എന്ന്​ പറയപ്പെടുന്നു. ​

Tags:    
News Summary - Actor Mohanlal says thanks to Karippur, Rajamalai saviors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.