കവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതം സിനിമയാകുന്നു

കാഞ്ഞങ്ങാട്: കവി പി. കുഞ്ഞിരാമൻ നായരുടെ സർഗാത്മകജീവിതം കസ്തൂരിമാൻ എന്ന പേരിൽ ഡോക്യുമെന്‍ററി സിനിമയാകുന്നു. കവിയും ദൃശ്യ-മാധ്യമപ്രവർത്തകനുമായ നാലപ്പാടം പത്മനാഭനാണ് രചനയും സംവിധാനവും. ദുബൈ ഏഗേറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ പ്രമോദ് പുറവങ്കര നിർമിക്കുന്ന ചിത്രത്തിൽ മഹാകവി പിയുടെ മകൾ ലീലമ്മാളിന്റെ മകൻ മുരളി വടയക്കളം പിയുടെ വേഷത്തിലെത്തുന്നു.

കവി നാലപ്പാടം പത്മനാഭൻ കവി ചങ്ങമ്പുഴയായി അഭിനയിക്കുന്നു. ചലച്ചിത്രതാരങ്ങളായ ഡോ. വൃന്ദ മേനോൻ, കാർത്തിക വിജയകുമാർ എന്നിവർ വിവിധ പ്രായത്തിലുള്ള കുഞ്ഞിലക്ഷ്മി അമ്മയെ അവതരിപ്പിക്കുന്നു. വിഷ്ണു വെള്ളിക്കോത്ത്, പ്രിയ മാവിലകണ്ടോത്ത്, അരവിന്ദൻ വെള്ളിക്കോത്ത്, രാഗേഷ് ക്ലായിക്കോട്, സുധാകരൻ വെള്ളിക്കോത്ത്, മാസ്റ്റർ അമർനാഥ്, മാസ്റ്റർ അദ്രുത്, തേജ് ദേവ്, മീര ഗോവിന്ദ് രാജ്, ശിവദ കൂക്കൾ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

കാമറ ശ്യാം ഓളിയക്കാൽ, കാമറ സഹായം അജു വെള്ളിക്കോത്ത്, സഹസംവിധാനം സിജി രാജൻ കാഞ്ഞങ്ങാട്, കലാസംവിധാനം ചമയം ജനൻ കാഞ്ഞങ്ങാട്, കല പ്രസാദ് വെള്ളിക്കോത്ത്, ഡോക്യുമെൻററി സിനിമയുടെ സ്വിച്ച്ഓൺ കർമം പിയുടെ മകൻ വി. രവീന്ദ്രൻ നായർ നിർവഹിച്ചു. പിയുടെ മകൾ ലിലമ്മാളിന്റെ മകൾ ജയശ്രീ വടയക്കളം, ബാലഗോപാലൻ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Poet P. Kunhiraman Nair's life is being made into a movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT