ട്രോളുകൾ എനിക്കും സുരേഷ്​ഗോപിക്കും മാത്രം, മമ്മൂട്ടിയെ എന്തുകൊണ്ട്​ വിമർശിക്കുന്നില്ല -കൃഷ്​ണകുമാർ

രാഷ്​ട്രീയത്തിന്‍റെ പേരിൽ വിമർശനവും ട്രോളുകളും ഏൽക്കേണ്ടിവരുന്നത്​ തനിക്കും സുരേഷ്​ഗോപിക്കും മാത്രമാണെന്ന്​ നടൻ കൃഷ്​ണകുമാർ. എന്തുകൊണ്ടാണ്​ മമ്മൂട്ടിയെ ആരും വിമർശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്കുവേണ്ടി മത്സരിക്കുന്നതിനെപറ്റി ചോദിച്ച സ്വകാര്യ വാർത്താ ചാനലിനോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും ബി.ജെ.പി ആവശ്യപ്പെട്ടാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെപറ്റി ആലോചിക്കുമെന്നും കൃഷ്​ണകുമാർ പറഞ്ഞു.


എന്നാൽ അത്തരമൊരു ആവശ്യം ബി.ജെ.പിയിൽ നിന്ന്​ ആരും തന്‍റെ മുന്നിൽ വച്ചിട്ടില്ല. താൻ നേരത്തേ തന്നെ പാർട്ടിക്കുവേണ്ടി രാഷ്​ട്രീയ പ്രവർത്തനം നടത്തിയിരുന്നു. കഴിഞ്ഞ ലോക്​സഭാ തെരഞ്ഞെടുപ്പിലും നാല്​ ജില്ലകളിൽ ബി.ജെ.പിക്കുവേണ്ടി പ്രചരണം നടത്തി. എന്നാൽ ഇപ്പോഴാണ്​ ആളുകൾ ഇതെല്ലാം ശ്രദ്ധിക്കാൻ തുടങ്ങിയത്​. ഇലക്ഷൻ രാഷ്​ട്രീയത്തേക്കാൾ കൂടുതൽ താൻ ഇടപെട്ടത്​ പ്രചരണരാഷ്​ട്രീയവുമായാണെന്നും അദ്ദേഹം പറഞ്ഞു​. മത്സരിക്കുന്നകാര്യം ഇപ്പോൾ ഉറപ്പുപറയാറായിട്ടില്ലെന്നും ബി.ജെ.പിയെ ഇഷ്​ടപ്പെടുന്നുണ്ടെങ്കിലും താനിതുവരെ പാർട്ടി അംഗത്വം എടുത്തിട്ടില്ലെന്നും കൃഷ്​ണകുമാർ പറയുന്നു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്​ഥാനാർഥി പട്ടികയിൽ കൃഷ്​ണകുമാറും ഉൾപ്പെട്ടതായി നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു. 40 പേരടങ്ങിയ പട്ടികയാണ്​ കേരള നേതൃത്വം കേന്ദ്രത്തിന്​ സമർപ്പിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.