വിഷ്ണു വിശാൽ ആര്യൻ സിനിമയുടെ പോസ്റ്ററിൽ

രാക്ഷസനുശേഷം വിഷ്ണു വിശാലിന്‍റെ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ; ആര്യൻ ഒ.ടി.ടിയിൽ

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമകൾ ഇഷ്ടപെടുന്നവർ അത്രവേഗം മറക്കാൻ സാധ്യതയുള്ള ചിത്രമല്ല രാക്ഷസൻ. വിഷ്ണു വിശാൽ നായകനായെത്തിയ ചിത്രം എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ പിടിച്ചിരുത്തി. എന്നാൽ രാക്ഷസനുശേഷം വിഷ്ണു വിശാൽ വീണ്ടും പൊലീസ് വേഷമണിഞ്ഞ പുത്തൻ ത്രില്ലർ പടമാണ് ആര്യൻ. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഴോണറിലെത്തി തിയറ്ററിൽ കോളിളക്കം സൃഷ്ടിച്ച ആര്യൻ ഒ.ടി.ടിയിൽ എത്തുന്നു.

പ്രവീൺ.കെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നവംബർ 28ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. വിഷ്ണു വിശാലും ശ്രദ്ധ ശ്രീനാഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശെൽവരാഘവൻ, വാണി ഭോജൻ, വാണി കപൂർ, ജീവ സുബ്രഹ്മണ്യൻ, ചന്ദ്രു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സംഗീതം ജിബ്രാനും ഛായാഗ്രഹണം ഹരീഷ് കണ്ണനും എഡിറ്റിങ് സാൻ ലോകേഷും നിർവഹിക്കുന്നു. വിഷ്ണു വിശാൽ സ്റ്റുഡിയോസിന്‍റെ ബാനറിൽ വിഷ്ണു വിശാൽ തന്നെയാണ് ചിത്രം നിർമിച്ചത്.

ഇന്ത്യൻ സിനിമയിൽ തന്നെ, മികച്ച ത്രില്ലർ സിനിമകളുടെ പട്ടികയിൽ ഇടം നേടിയ സിനിമയായിരുന്നു രാക്ഷസൻ. ചിത്രത്തിലെ പാശ്ചാത്തല സംഗീതവും കാസ്റ്റിങുമുൾപ്പെടെ വൻ സ്വീകാര്യത നേടിയിരുന്നു. വിഷ്ണുവിനും അമല പോളിനുമൊപ്പം ശരവണന്‍, കാളി വെങ്കട്ട്, വിനോദിനി വൈദ്യനാഥന്‍, രാംദോസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 30 കോടിയോളമാണ് രാക്ഷസന്‍ ബോക്‌സ് ഓഫിസില്‍ നിന്ന് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Aaryan movie on O.T.T

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.