കൂലിയിൽ രജനീകാന്തിനൊപ്പം ആമിർ ഖാൻ ഉറപ്പായി; കോമ്പിനേഷൻ സീനുകൾ ഉണ്ടെന്ന് ഉപേന്ദ്ര റാവു

രജനീകാന്തിന്റെ വരാനിരിക്കുന്ന ത്രില്ലർ ചിത്രമായ കൂലി ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. രജനീകാന്തിന് പുറമേ, തമിഴ് സൂപ്പർസ്റ്റാർ നാഗാർജുന അക്കിനേനി, കന്നഡ താരം ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന് നടൻ ഉപേന്ദ്ര റാവു സ്ഥിരീകരിച്ചു. ആമിർ ഖാന് പിറന്നാൾ ഭാവുകങ്ങൾ നേർന്ന് ലോകേഷ് പോസ്റ്റ് ഇട്ടിരുന്നു. ആമിർ ഖാനും ലോകേഷ് കനകരാജും ഉൾപ്പെടുന്ന ചിത്രം ഇന്റർനെറ്റിൽ വൈറലായതോടെ കൂലിയില്‍ ആമിര്‍ ഖാന്‍ ഉണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

ലോകേഷ് കനഗരാജ് കഥ പറഞ്ഞപ്പോൾ രജനീകാന്തിന്‍റെ അടുത്ത് കുറച്ച് നേരം നിൽക്കാൻ അവസരം ലഭിച്ചാലും മതി എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. കാരണം ഞാൻ ഏകലവ്യനാണെങ്കിൽ, അദ്ദേഹം എന്റെ ദ്രോണാചാര്യനാണ്. എല്ലാവർക്കും വിനോദം നൽകിയെങ്കിൽ, അദ്ദേഹം എനിക്ക് ബോധോദയം നൽകി. രജനി സാർ അങ്ങനെയാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. നാഗാർജുനക്കും ആമിറിനുമൊപ്പം അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ ഒരുമിച്ച് കോമ്പിനേഷൻ സീനുകൾ ഉണ്ടെന്ന് ഉപേന്ദ്ര റാവു പറഞ്ഞു.

ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്. ആക്ഷൻ എന്റർടെയ്‌നറാനായ, സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ രജനീകാന്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 

Tags:    
News Summary - Aamir Khan to star with Rajinikanth and Nagarjuna in Coolie, reveals co-star Upendra Rao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.