സ്പോട്ടിഫൈയിൽ ടെയ്‍ലർ സ്വിഫ്റ്റിനെയും ബി.ടി.എസിനെയും മറികടന്ന് 150 മില്യൺ ഫോളോവേഴ്സുമായി ഇന്ത്യൻ ഗായകൻ

സ്പോട്ടിഫൈയിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഗായകനെന്ന നേട്ടം സ്വന്തമാക്കി അർജിത് സിങ്. ടെയ്‍ലർ സ്വിഫ്റ്റ്, ബില്ലി ഐലിഷ് എന്നിങ്ങനെ ആഗോള താരങ്ങളെ പിൻതള്ളിയാണ് അർജിത്തിന്‍റെ നേട്ടം. 'തുംഹിഹോ', 'കേസരിയ', 'തും ക്യാ മിലേ' എന്നിങ്ങനെ ഏറെ ആരാധകരുള്ള ഗാനങ്ങളിലൂടെയാണ് 2018ൽ അർജിതിന്‍റെ സ്ഫോട്ടിഫൈ അക്കൗണ്ട് 118 മില്യൺ ഫോളോവേഴ്സിലെത്തിയത്.

2005ൽ ഫെയിം ഗുരുകുൽ റിയാലിറ്റി ഷോയിലൂടെയാണ് അർജിത് തന്‍റെ സംഗീത യാത്ര ആരംഭിക്കുന്നത്. ആഷികി2ലെ 'തും ഭി ഹോ'എന്ന ഗാനത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ ഗാനങ്ങൾ ശ്രദ്ധേയമാകുന്നത്. മികച്ച പിന്നണി ഗായകനുള്ള അവാർഡും ഇത് അർജിതിന് നേടിക്കൊടുത്തു. മികച്ച പിന്നണി ഗായകനുള്ള അവാർഡ് 2 തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.,

ഈ വർഷം സൈയാരയിലെ 'ധുൻ', വിക്കി കൗശാൽ നായകനായ ചാവേയിലെ 'ജാനേ തൂ' തുടങ്ങിയവയാണ് സ്പോട്ടിഫൈ സ്ട്രീമിങിൽ ഇപ്പോൾ മുൻ നിരയിലുള്ളത്. ജൂലൈ ഒന്നിന് 14 തവണ ഗ്രാമി അവാർഡ് ലഭിച്ച 139 മില്യൺ ഫോളോവേഴ്സ് ഉള്ള ടെയ്‍ലർ സ്വിഫ്റ്റിനെ പിന്നിലാക്കി 151 മില്യൺ ഫോളേവേഴ്സുമായി അർജിത് സിങ് കുതിപ്പ് തുടരുകയാണ്.

Tags:    
News Summary - Indian singer in Spotify who have most followers inn the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.