Posted On
date_range Updated On
date_range നമ്പിനാരായണന്‍റെ ജീവിതം പറയുന്ന സിനിമയ്ക്ക് പിന്നാലെ മാധവന്‍റെ പുതിയ ചിത്രം ചിത്രീകരണം തുടങ്ങി
മുംബൈ: രാജ്യത്തുടനീളം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ചലചിത്ര മേഖല സജീവമായി. പ്രശസ്ത നടൻ ആർ. മാധവനും മുംബൈയിൽ തന്‍റെ പ്രൊജക്റ്റിന്‍റെ ഷൂട്ടിംഗ് പുനരാരംഭിച്ചു.
ഞായറാഴ്ച മാധവൻ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. "മുംബൈ ഷൂട്ട് .... ഫ്ലോറുകളിൽ തിരിച്ചെത്തിയതിൽ സന്തോഷം തോന്നുന്നു," അദ്ദേഹം ചിത്രത്തിന് അടിക്കുറിപ്പ് നൽകി. പുതിയ ചിത്രത്തിന്‍റെ വിശദാംശങ്ങൾ പോസ്റ്റിൽ പരാമർശിച്ചിട്ടില്ല.
അതേസമയം, ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ എസ്. നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി 'റോക്കറ്റ്റീ: ദി നമ്പി ഇഫക്റ്റ്' റിലീസിനായി മാധവൻ കാത്തിരിക്കുകയാണ്. ഈ വർഷം ഏപ്രിലിൽ ട്രെയിലർ പുറത്തിറങ്ങിയ ചിത്രത്തിന് മാധവൻ സംവിധായകനുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.