ദോഹ: ഷെയിൻ നിഗം നായകനായ ബൾട്ടി സിനിമയുടെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ കൂടുതൽ പ്രതികരണവുമായി നിർമാതാവ് സന്തോഷ് ടി. കുരുവിള. തന്റെ മറ്റു സിനിമകൾക്കൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും പോസ്റ്ററുകൾ നശിപ്പിക്കുന്നത് ബോധപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തിനാണ് ആസൂത്രിതമായി ഷെയ്ൻ നിഗം എന്ന നടന്റെ പോസ്റ്ററുകൾ വലിച്ചു കീറുന്നതെന്ന് മനസ്സിലാവുന്നില്ല, ഇത് ബോധ്യപൂർനമാണ്. ഇതിനെതിരെ പോരാടുമെന്നും പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൾട്ടി താരങ്ങളായ ഷെയിൻ നിഗം, പൂർണിമ ഇന്ദ്രജിത്ത്, ശാന്തനു ഭാഗ്യരാജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.