ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായെത്തിയ ഫാലിമി സിനിമയിലൂടെ ജനപ്രിയനായ സംവിധായകനാണ് നിതീഷ് സഹദേവ്. ഫീൽഗുഡ് കോമഡി ഫാമിലി എന്‍റർടൈനറായ ഫാലിമിക്കു ശേഷം അതേ റേഞ്ചിൽ നിതീഷ് സംവിധാനം ചെയ്ത ചിത്രമാണ് തലൈവർ തമ്പി തലൈമയിൽ. ജീവയെ നായകനാക്കി തമിഴിൽ ഒരുക്കിയ ഈ ചിത്രം വമ്പൻ ഹിറ്റായിരുന്നു എന്നു മാത്രമല്ല, ജനപ്രീതിയും മികച്ച നിരൂപക പ്രശംസയും നേടിയെടുക്കുകയും ചെയ്തു. ഇതിനു ശേഷം നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനായെത്തുന്നത് എന്ന റിപ്പോർട്ടുകൾ വന്നതാണ്.
ഇപ്പോളിതാ ചിത്രത്തിൽ വാഴ ഫെയിം ഹാഷിറും ഭാഗമാകുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. സംവിധായകന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഹാഷിർ തന്‍റെ അക്കൗണ്ടിൽ പങ്കുവെച്ച സ്റ്റോറിയാണ് നിതീക്ഷ് റീമെൻഷൻ ചെയ്തിരിക്കുന്നത്. ഒരു പക്ഷേ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ വർക്കിന്‍റെ ഭാഗമായിരിക്കാം ഇതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. വാഴ 2വിന്‍റെ വമ്പൻ വിജയത്തിനു ശേഷം ഹാഷിറിന്‍റെയുൾപ്പെടെ വാഴ ടീമിന്‍റെ പുതിയ സിനിമകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. മെയ് 8 മുതലാണ് വാഴ 2 ഒ.ടി.ടിയിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.