പി.കെ.ആറിനോ പ്രിയദർശിനിക്കോ ഈ നാട്ടുകാർക്കോ അറിയാത്ത ഒരു സത്യമുണ്ട്.. ബോബി നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല

ബോളിവുഡിന് പുറമേ തെന്നിന്ത്യൻ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ നടനാണ് വിവേക് ഒബ്‌റോയ്. 2000 ളുടെ തുടക്കത്തിലാണ് വിവേക് ​​ഒബ്‌റോയ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. അഭിനയത്തിനൊപ്പം ബിസിനസും ഒരുപോലെ കൊണ്ടുപോകുന്ന വിവേക് ഒബ്റോയ് ദുബായിൽ സ്ഥിരതാമസമാക്കിയിട്ട് വർഷങ്ങളായി. അവിടെയൊരു റിയൽ എസ്റ്റേററ് കമ്പനി നടത്തുകയാണ് ഇപ്പോൾ. കോവിഡ് സമയത്താണ് ഞാൻ ആദ്യം ഇവിടെ വന്നത്. അതൊരു ഹ്രസ്വകാല സ്റ്റേ ആയിരുന്നു. എന്നാൽ ഈ അനുഭവം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നീട് കുടുംബത്തെയും ഇങ്ങോട്ടു കൊണ്ടുവന്നു. വീട്ടിൽ നിന്ന് അകലെയുള്ള വീടാണത് വിവേക് ഒബ്‌റോയ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

യു.എ.ഇയിലെ വിവേകിന്‍റെ ആഡംബര റിയൽ എസ്റ്റേറ്റ് കമ്പനിക്ക് ഏകദേശം ഏഴ് ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്ന്. വിവേക് ​​വെളിപ്പെടുത്തിയിരുന്നു. കടബാധ്യതകളില്ലാത്ത കമ്പനിയാണ് തന്റേതെന്നും വിവേക് കൂട്ടിച്ചേർത്തു. ഇന്ന് 1200 കോടിയാണ് വിവേക് ഒബ്റോയിയുടെ ആസ്തി. വിവേക് സ്വർണിം സർവകലാശാലയുടെ സഹസ്ഥാപകൻ കൂടിയാണ്. നിരവധി സ്റ്റാർട്ടപ്പുകളിലും വിവേക് ഒബ്രോയിക്ക് നിക്ഷേപമുണ്ട്.

റിയൽ എസ്റ്റേറ്റ് സംരംഭമായ കർമ ഇൻഫ്രാസട്രക്ചറിൽ നിന്നും ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ മെഗാ എന്റർടെയ്ൻമെന്റിൽ നിന്നുമാണ് താരത്തിന്റെ സമ്പാദ്യത്തിന്റെ ഏറിയ പങ്കും. ഇതിനു പുറമേ യുഎഇ റാസൽഖൈമയിലെ അക്വാ ആർക് എന്ന പദ്ധതിയുടെ സ്ഥാപകൻ കൂടിയാണ് വിവേക്. വജ്ര ബിസിനസായ സോളിറ്റാരിയോയിലും വിവേകിനു നിക്ഷേപമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി 95-100 കോടി രൂപ സമ്പാദിച്ചുവെന്നും വിവേക് വെളിപ്പെടിത്തുന്നു. 30 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന ഒരു പ്രീമിയം ജിൻ ബ്രാൻഡിലും വിവേക് നിക്ഷേപിച്ചിട്ടുണ്ട്, ആ ബിസിനസ്സിന്റെ ഏകദേശം 21 ശതമാനം ഓഹരിയും വിവേകിനു സ്വന്തമാണ്. വിദ്യാർഥികളുടെ ഫീസ് കാര്യങ്ങളിൽ ധനസഹായം ലക്ഷ്യമിട്ടുള്ള ഒരു സ്റ്റാർട്ടപ്പിലും വിവേക് പങ്കാളിയാണ്. 

Tags:    
News Summary - Vivek Oberoi’s net worth accelerated to Rs 1200 crore after his move to Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.