Posted On
date_range Updated On
date_range മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമയിലേക്ക്
തിരുവനന്തപുരം: മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്. ആശിർവാദ് സിനിമാസിന്റെ 37ാമത് ചിത്രത്തിൽ നായികയായാണ് വിസ്മയയുടെ അരങ്ങേറ്റം. പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്ക് എത്തുന്നത്. ജൂഡ് ആന്റണി ആണ് സംവിധായകൻ എന്നും റിപ്പോർട്ടുണ്ട്.
സിനിമയിൽ താൽപര്യമില്ലെന്ന് പറഞ്ഞ് മാറിനിന്നവരാണ് പ്രണവും വിസ്മയയും. എന്നാൽ സജീവമല്ലെങ്കിലും ഇടക്കിടെ വന്ന് ചില സിനിമകൾ ചെയ്ത് പോകുന്നുണ്ട് പ്രണവ്. സിനിമ പോയിട്ട് പൊതുപരിപാടികളിലോ ചടങ്ങുകളിലോ ഒന്നും വിസ്മയ ഇതുവരെ മുഖം കാണിച്ചിട്ടില്ല. യാത്രകളോടായിരുന്നു പ്രിയം. വിസ്മയ തായ് ആയോധന കലകളിൽ പ്രാവീണ്യം നേടിയിരുന്നു. എഴുത്തിലും സജീവമാണ്. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.