Posted On
date_range Updated On
date_range നടന്‍ വിജയകാന്ത് വീണ്ടും ആശുപത്രിയില്‍
ചെന്നൈ: നടനും ഡി.എം.ഡി.കെ പ്രസിഡന്റുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം പാര്‍ട്ടി തന്നെയാണ് പ്രസ്താവനയില്‍ അറിയിച്ചത്.
അദ്ദേഹം ആരോഗ്യവാനാണെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ഡി.എം.ഡി.കെ പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം 24ന് കോവിഡ് ബാധിതനായ അദ്ദേഹം ഈ മാസം രണ്ടിനാണ് ആശുപത്രി വിട്ടത്. അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.