തമിഴ് സൂപ്പർതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി മണിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. സുഹൃത്തും സഹനടനുമായ അജിത്തിന്‍റെ ദുഖത്തിൽ പങ്കുചേരാൻ വിജയ്ക്കൊപ്പം തൃഷയും ഉണ്ടായിരുന്നു. ഇവർ ഇരുവരും ഒരുമിച്ചാണ് എത്തിയതെന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വ്യക്തതകളില്ല.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അജിത് കുമാറിന്റെ അമ്മയുടെ അന്ത്യം. അജിത്തിന്റെ മാതാവ് മോഹിനി മണിയുടെ ഭൗതികശരീരം ചെന്നൈ പലവാക്കത്തുള്ള താരത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരുന്നു. അജിത്തിന്റെ മാതാവിന്റെ നിര്യാണത്തിൽ കമൽ ഹാസൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തുകയും നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.