വിവാഹ സൽക്കാരത്തിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷ കൃഷ്ണനും; സംഗീത ഇത് എങ്ങനെ സഹിക്കുമെന്ന് ആരാധകർ

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യും നടി തൃഷ കൃഷ്ണനും ചെന്നൈയിൽ നടന്ന ഒരു വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ.സി.പി അധ്യക്ഷനുമായ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ കസിനായ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങിലാണ് പ്രമുഖ താരങ്ങൾ അതിഥികളായി എത്തിയത്.

ചടങ്ങിൽ വിജയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ അമ്മ ശോഭ ചന്ദ്രശേഖറും സന്നിഹിതയായിരുന്നു. വിവാഹവേദിയിലേക്ക് താരങ്ങൾ എത്തുന്നതിന്റെയും നവവധൂവരന്മാരെ അനുഗ്രഹിക്കുന്നതിന്റെയും വിഡിയോകൾ ഇതിനോടകം തന്നെ ഓൺലൈനിൽ വൈറലായിക്കഴിഞ്ഞു. വിഡിയോക്ക് താഴെ ആരാധകർ തങ്ങളുടെ അനിഷ്ടം പ്രകടിപ്പിച്ചു. ഇത് സംഗീത എങ്ങനെ സഹിക്കുമെന്നും, എന്ത് സന്തേശമാണ് ഇരുവരും സമൂഹത്തിന് നൽകാൻ ഉദ്ദേശിക്കുന്നതെന്നും മറ്റ് ചിലർ കമന്‍റ് ചെയ്തു.

ചടങ്ങിൽ വെച്ച് വിജയ് മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുമായി സൗഹൃദം പങ്കിടുകയും എല്ലാവരും ചേർന്ന് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. തമിഴ് സിനിമാ ലോകത്തെ പ്രമുഖരും മറ്റ് രാഷ്ട്രീയ നേതാക്കളും ഒത്തുകൂടിയ ഈ ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹരജി പിൻവലിച്ച വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്. ചെങ്കൽപ്പട്ട് കുടുംബകോടതിയിൽ ഓൺലൈൻ വഴി (വിഡിയോ കോൺഫറൻസിങ്) ഹാജരായിട്ടാണ് സംഗീത കേസ് പിൻവലിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ കേസ് കോടതി പൂർണമായി ഒഴിവാക്കി. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരുടെയും ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട് വിവിധ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

വിജയ്‌യുടെ അമ്മ ശോഭ, സംഗീതയുമായി സംസാരിച്ചതായും കുടുംബത്തിൽ അനുരഞ്ജന നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് സംഗീത ഔദ്യോഗികമായി പ്രതികരിക്കാൻ തായാറായില്ല.

1998-ലാണ് വിജയിയും സംഗീതയും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട ഹരജി വിവരങ്ങൾ പുറത്തുവന്നത്. ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിച്ച ഡി.എം.കെ ഉൾപ്പെടെയുള്ള എതിരാളികൾ സമൂഹമാധ്യമങ്ങളിലൂടെ വിജയിക്കെതിരെ വലിയ പ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ വിജയ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിൽ പാർട്ടി പ്രവർത്തകർ വിഷമിക്കേണ്ടതില്ല എന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിജയ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Vijay and Trisha Krishnan arrive together at wedding reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.