'ചപ്പാത്തി നഹി, എനിക്ക് ചോർ ചോർ'; രമണന്‍റെ ഐക്കോണിക് ഡയലോഗുമായി വിദ്യ ബാലൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് പഞ്ചാബി ഹൗസ്. ചിത്രത്തിലെ കഥാപാത്രങ്ങളൊന്നും മലയാളികൾ മറക്കാനിടയില്ല. അതിൽ ഹരിശ്രീ അശോകൻ അനശ്വരമാക്കിയ രമണൺ എന്ന കഥാപാത്രം ഇന്നും ട്രോളുകളിലും മീമുകളിലുമൊക്കെ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇപ്പോഴിതാ പഞ്ചാബി ഹൗസിലെ രമണന്‍റെ ഐക്കോണിക് ഡയലോഗിന് ലിപ്സിങ്കുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വിദ്യ ബാലൻ.

'ചപ്പാത്തി നഹീ..ചോർ ചോർ' എന്ന് രമണൻ പറയുന്ന സംഭാഷണമാണ് വിദ്യ ലിപ്സിങ്ക് ചെയ്ത് പോസ്റ്റിട്ടത്. ഇതിനോടകം തന്നെ ആരാധകർ വിദ്യയുടെ റീൽ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാ‌ണ് വിദ്യയുടെ റീലിന് അഭിനന്ദനം അറിയിച്ച് എത്തിയത്. ഐശ്വര്യ ലക്ഷ്മി, ദിവ്യ പ്രഭ, മിയ, അനുമോൾ, ആര്യ, മഹിമ നമ്പ്യാർ തുടങ്ങി നിരവധി താരങ്ങളാണ് വിദ്യയുടെ റീലിന് കമന്റുമായെത്തിയിരിക്കുന്നത്.

ഇതിന് മുമ്പും വിദ്യയുടെ റീലുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മലയാള സിനിമകളോടുള്ള ആദരസൂചകമായി, 'മൂക്കില്ല രാജ്യത്ത്' എന്ന സിനിമയിലെ ഒരു രസകരമായ രംഗവും വിദ്യ ലിപ്സിങ്ക് ചെയ്തിട്ടുണ്ട്. അതും ആരാധകർ ഏറ്റെടുത്തിരുന്നു. ഇതൊക്കെക്കണ്ടാൽ ചിരിനിർത്താൻ കുറച്ച് ബുദ്ധിമുട്ടുമെന്നാണ് പോസ്റ്റിന് താഴെയുള്ള ചില കമന്‍റുകൾ. 

Tags:    
News Summary - Vidya Balan with Raman's iconic dialogue reel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.