ശരീരത്തെ വെറുത്താണ് വളർന്നത്, എന്നെ കുറിച്ചോർത്ത് അമ്മ ഭയന്നിരുന്നു; വെളിപ്പെടുത്തി വിദ്യ ബാലൻ

രീരത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന താരമാണ് വിദ്യ ബാലൻ. സ്ലിം നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു വിദ്യ ബോളിവുഡിൽ എത്തിയത്. സിനിമയിൽ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടെങ്കിലും ശരീരത്തിന്റെ പേരിൽ പരിഹാസം കേൾക്കേണ്ടി വന്നു.

തന്റെ ശരീരത്തിന്റെ പേരിൽ ഏറ്റവും അധികം ഭയപ്പെട്ടത് അമ്മയാണെന്നാണ് വിദ്യ പറയുന്നത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആളുകൾ തന്റെ വണ്ണത്തെ പരിഹസിക്കുമോയെന്ന് അമ്മ ഭയപ്പെട്ടിരുന്നുവെന്നും ശരീരത്തെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാട് മാറാൻ ഒരുപാട് സമയമെടുത്തുവെന്നും വിദ്യാ ബാലൻ പറഞ്ഞു.

'ഞാനൊരു തടിച്ച പെൺകുട്ടിയാകുമോ എന്ന് അമ്മ ഭയപ്പെട്ടിരുന്നു. എന്റെ വണ്ണം കുറക്കാൻ പലതും ചെയ്തു. ഡ‍യറ്റും വ്യായാമവും ചെയ്യാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് അമ്മയോട് എനിക്ക് വല്ലാതെ ദേഷ്യം തോന്നി. എന്തിനാണ് ഇത്ര നേരത്തെ എന്നോട് ഡയറ്റ് ചെയ്യാനും വ്യായാമത്തിനും പ്രേരിക്കുന്നതെന്ന് തോന്നി. ചിലപ്പോൾ എന്നെ ഓർത്ത് വിഷമിച്ചതുകൊണ്ടാവാം'- വിദ്യ ബാലൻ പറഞ്ഞു.

എന്റെ ശരീരത്തെ വെറുത്തുകൊണ്ടാണ് ഞാൻ വളർന്നത്. എനിക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടായിരുന്നു താരം കൂട്ടിച്ചേർത്തു.

ശരീരത്തെ സ്വയം അംഗീകരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും വിദ്യ വ്യക്തമാക്കി. ഇന്നത്തെ നിലയിൽ എത്താൻ ഒരുപാട് കഷ്ടപ്പെട്ടു. വളരെയധികം പരിശ്രമിച്ചു. എന്നെ കാണുമ്പോൾ ആളുകൾ ഇങ്ങനെ വ്യായാമം ചെയ്യരുതെന്ന് പറയുമായിരുന്നു. പക്ഷെ എനിക്ക് വ്യായാമം ചെയ്യാൻ വളരെ ഇഷ്ടമായിരുന്നു.

ഇത്രയേറെ വ്യായാമം ചെയ്തിട്ടും യാതൊരു ഫലവും ഉണ്ടായില്ല. ഒരു നായികക്ക് ആവശ്യമായി ശരീരിക സൗന്ദര്യം എനിക്ക് ഇല്ലായിരുന്നു. തുടക്കത്തിൽ അതെനിക്ക് മനസിലാക്കാനും കഴിഞ്ഞില്ല. ഏകദേശം 30, 31 വയസായപ്പോഴാണ് പ്രേക്ഷകർ എന്നെ അംഗീകരിച്ചത്- വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Vidya Balan says her mother feared she would be judged for being ‘chubby’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.