ആദ്യ ഷെഡ്യൂളിന് ശേഷം ആ ചിത്രം ഉപേക്ഷിക്കപ്പെട്ടു; ആ സിനിമ കാരണം എട്ടിലധികം സിനിമകളാണ് എനിക്ക് നഷ്ടപ്പെട്ടത് -വിദ്യാ ബാലൻ

കേരളത്തിലും ബോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് വിദ്യാ ബാലൻ. ഇപ്പോഴിതാ തന്റെ സിനിമയിലെ ആദ്യകാല ദിനങ്ങളെക്കുറിച്ചും മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചും വിദ്യാ ബാലൻ ഓർമിക്കുകയാണ്. എന്റെ മലയാളം സിനിമയിൽ, ഞാൻ 6-7 ദിവസം ഷൂട്ട് ചെയ്തിട്ടുണ്ടാകും. മോഹൻലാലിന് ഡേറ്റ് പ്രശ്നമായിരുന്നു. ഇതുമൂലം ഒരുപാട് ദിവസത്തേക്ക് ഷൂട്ട് ചെയ്തിരുന്നില്ല. അന്ന് ഒരു സിനിമയിൽ എങ്ങനെയിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എല്ലാം ഇങ്ങനെയാണെന്ന് ഞാൻ കരുതി. പെട്ടെന്ന്, ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണെന്ന് അവർ എന്നോട് പറഞ്ഞു. ഞാൻ മുംബൈയിലേക്ക് മടങ്ങി.

‘2000 ... എന്റെ ആദ്യ മലയാളം ചിത്രമായ ചക്രം. മോഹൻലാലിനൊപ്പം എടുത്ത ചിത്രം! ആദ്യ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു. കമൽ സംവിധാനം ചെയ്യാനിരുന്ന ചക്രത്തിൽ മോഹൻലാലിനും വിദ്യാ ബാലനും പുറമേ ദിലീപിനെയായിരുന്നു കേന്ദ്ര കഥാപാത്രമായി തീരുമാനിച്ചിരുന്നത്. ഇവരെ വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ്ങും തുടങ്ങിയിരുന്നു. എന്നാൽ പാതി വഴിയിൽ വെച്ച് ചിത്രം മുടങ്ങി. 2003ൽ കമൽ ഉപേക്ഷിച്ച ചക്രത്തെ ലോഹിതദാസ് ഏറ്റെടുത്തു. മോഹൻലാലിന് പകരം പൃഥ്വിരാജും വിദ്യക്ക് പകരം മീര ജാസ്മിനും നായികാ നായകന്മാരായി.

ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്ന് നിരവധി ഓഫറുകൾ ലഭിച്ചിരുന്നു. സംവിധായകർ തന്നെ വിളിക്കുകയും, കഥ പറയുകയും, പ്രതിഫലത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തതായും വിദ്യാ ബാലൻ വെളിപ്പെടുത്തി. ഈ രീതിയിൽ ഞാൻ 8-9 ദക്ഷിണേന്ത്യൻ സിനിമകൾക്ക് സമ്മതം പറഞ്ഞിരിക്കാം. ഒരു താരമാണെന്ന് ഞാൻ സ്വയം ചിന്തിച്ചിരുന്നു. പിന്നീട്, മോഹൻലാൽ ചിത്രം ചക്രം ഉപേക്ഷിച്ചതിനുശേഷം വാഗ്ദാനം ചെയ്ത ആ 8, 9 സിനിമകളിൽ ഓരോന്നും എനിക്ക് നഷ്ടപ്പെട്ടു. ആ കാലഘട്ടം എന്നെ സംബന്ധിച്ചിടത്തോളം വിഷമം നിറഞ്ഞതാണെന്നും വിദ്യാ ബാലൻ പറഞ്ഞു.

Tags:    
News Summary - Vidya Balan recalls losing out on ‘8-9 films in South

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.