മുംബൈ: ബോളിവുഡ്, ഭോജ്പുരി മുതിർന്ന നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സിലായിരുന്ന ഇവർ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
നടിയുടെ മരണം സിനി ആൻഡ് ടി.വി ആർട്ടിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അമിത് ബെൽ സ്ഥിരീകരിച്ചു.
ദക്ഷിണ -ഹിന്ദി സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ശ്രീപദ. 1978ൽ പുരാണ പുരുഷ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
പിന്നീട് ഷോലെ ഓർ തൂഫാൻ, ആഗ് ഔർ ചിങ്കാരി, മേരി ലാൽകർ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
ഗോവിന്ദ, ധർമേന്ദ്ര, വിനോദ് ഖന്ന, ഗുൽഷാൻ ഗോവർ തുടങ്ങിയ നടൻമാർക്കൊപ്പം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. രവി കിഷന്‍റെ ഹിറ്റ് ബോജ്പുരി ചിത്രമാണ് ഹം തോ ഹോ ഗയി നി തോഹർ എന്ന ചിത്രത്തിന്‍റെ ഭാഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.