മുംബൈ: മുതിർന്ന മറാത്തി നടി സീമ ദേവ് അന്തരിച്ചു. 81 വയസായിരുന്നു. 80 ലേറെ ഹിന്ദി, മറാത്തി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. മൂന്നു വർഷത്തിലേറെയായി അൾഷിമേഴ്സ് ബാധിച്ച് കിടപ്പിലായിരുന്നു. ബന്ദ്രയിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജീവൻ സന്ധ്യ എന്ന മറാത്തി ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. ആനന്ദ്, കോര കാഗസ് (ഹിന്ദി) വരദക്ഷിണ, ജഗച്യ പതിവാർ (മറാത്തി’ എന്നീ ചിത്രങ്ങളിലൂടെയാണ് സീമ ശ്രദ്ധേയയായത്.
മരണത്തിന് പ്രത്യേക കാരണമൊന്നുമില്ലെന്നും അൾഷിമേഴ്സ് ബാധിച്ചതിനാൽ രോഗശയ്യയിലായിരുന്നു നടിയെന്നും അവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. സംസ്കാരം വൈകീട്ട് അഞ്ചുമണിക്ക് ശിവാജി പാർക്കിൽ നടക്കും.
സീമയുടെ ഭർത്താവും നടനുമായ രമേഷ് ദേവ് 93ാം വയസിൽ കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. രണ്ട് ആൺമക്കളാണ് ഇവർക്ക്. നടൻ അജിങ്ക്യ ദേവ്, അഭിനയ് ദേവ്. സൻസാർ, ഇന്ദ്രജീത്, ആൻ: മെൻ അഞ്ഞ് വർക്ക് എന്നീ സിനിമികളിൽ വേഷമിട്ടിട്ടുണ്ട് അജിങ്ക്യ ദിയോ. സംവിധായകനാണ് അഭിനയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.