ഇഷ്ടചിത്രങ്ങളിൽ അച്ഛന്‍റെ ചിത്രവും; കുടുംബത്തിന്റെ പിന്തുണയാണ് എന്‍റെ ഏറ്റവും വലിയ ഊർജ്ജം- വിജയ്‌യുടെ മകൻ

വിജയി യുടെ മകൻ എന്ന മേൽവിലാസത്തിനപ്പുറം സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുകയാണ് ജെയ്‌സൺ സഞ്ജയ്. വലിയ പ്രതീക്ഷകൾക്കിടയിലും സിനിമയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ചും കന്നി ചിത്രമായ 'സിഗ്മ' യാഥാർത്ഥ്യമായ വഴികളെക്കുറിച്ചും അഭിമുഖത്തിൽ ജെയ്‌സൺ മനസ്സ് തുറന്നു. ഒരു സിനിമാ കുടുംബത്തിൽ വളർന്നതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള സിനിമകൾ കാണാനും ഷൂട്ടിംഗ് ലൊക്കേഷനുകൾ സന്ദർശിക്കാനും തനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ജെയ്‌സൺ പറയുന്നു.

സിനിമയിലേക്ക് തിരിയാനുള്ള തന്റെ തീരുമാനത്തിന് കുടുംബം നൽകിയ പൂർണ്ണ പിന്തുണയാണ് ഏറ്റവും വലിയ ഊർജ്ജമെന്ന് ജെയ്‌സൺ വ്യക്തമാക്കുന്നു. ‘ഞാൻ എന്റെ മാതാപിതാക്കളോടും സഹോദരിയോടും സുഹൃത്തുക്കളോടും സിനിമയിലേക്ക് വരാനുള്ള ആഗ്രഹം പറഞ്ഞു. എല്ലാവരും വളരെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. അത് എനിക്ക് വലിയൊരു ഊർജ്ജമായി മാറി. അപ്പോഴാണ് അവർക്ക് എന്റെമേൽ എത്രമാത്രം വിശ്വാസമുണ്ടെന്ന് എനിക്ക് മനസ്സിലായത്. 'സിഗ്മ'യുടെ തുടക്കത്തിൽ വിജയ് സേതുപതി സർ, സൂരി സർ തുടങ്ങി നിരവധി പേർ ആശംസകൾ നേർന്നു. ലഭിച്ച ആ പ്രോത്സാഹനം വലുതായിരുന്നു’.

കാനഡയിൽ ഫിലിം മേക്കിങ് പഠിക്കുന്ന കാലത്ത് താൻ അനുഭവിച്ച കഠിനാധ്വാനത്തെക്കുറിച്ചും താരം സംസാരിച്ചു. അവിടെ വെച്ച് താൻ 120 പേജുള്ള ഒരു സ്ക്രിപ്റ്റ് എഴുതിയിരുന്നതായും, എന്നാൽ അത് അന്ന് ഫീച്ചർ ചിത്രമാക്കാൻ കഴിയാത്തതിനാൽ ഒരു സംവിധായകനെന്ന നിലയിൽ തന്റെ കഴിവ് പരിശോധിക്കാൻ 20 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ആക്കി മാറ്റുകയായിരുന്നെന്നും ജെയ്‌സൺ കൂട്ടിച്ചേർത്തു. ഒരു പ്രൊഡ്യൂസർക്ക് മുന്നിൽ കഥ പറഞ്ഞു ശീലിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് എനിക്ക് ആദ്യം ഉണ്ടായിരുന്നത്. എന്നാൽ അദ്ദേഹം കഥ വളരെധികം ഇഷ്ടപ്പെട്ടു. പിന്നീട് സുബാസ്കരൻ സറിനെയും കണ്ടു, അദ്ദേഹത്തിനും കഥ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആ കഥ പിന്നീട് 'സിഗ്മ'യായി മാറിയതെന്ന് ജെയ്‌സൺ പറയുന്നു. 

ജിഗർത്തണ്ട പാർട്ട് വൺ, അയൻ, തുപ്പാക്കി, ആരണ്യകാണ്ഡം, ജോണി എന്നിവയാണ് ജെയ്‌സണിന്‍റെ പ്രിയപ്പെട്ട തമിഴ് സിനിമകൾ. ഴയ സംവിധാകയകരില്‍ കെവി ആനന്ദ് സാറിനെ കാണാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹമുണ്ട്. അതുപോലെ അന്തരിച്ച മഹേന്ദ്രന്‍ സാര്‍. അദ്ദേഹത്തിന്റെ ജോണി എനിക്ക് ഒരുപാടിഷ്ടമാണ്. രജനി സാറിനെ വേറൊരു ഫ്‌ളേവറിലാണ് കാണിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ കാലമാണ്. രണ്ട് രീതിയിലാണ് അദ്ദേഹം വരുന്നത്. വിഷ്വല്‍ സ്റ്റോറി ടെല്ലിങിന്റെ തുടക്കക്കാരനാണ് മഹേന്ദ്രന്‍ സാര്‍. കെവി ആനന്ദ് സാറിന്റെ അയന്‍. പെര്‍ഫെക്ട് കമേഴ്ഷ്യല്‍ സിനിമയാണത് എന്നും ജേസണ്‍ പറയുന്നു.

Tags:    
News Summary - കുടുംബത്തിന്റെ പിന്തുണയാണ് ഏറ്റവും വലിയ ഊർജ്ജം- വിജയ്‌യുടെ മകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.