ഷാരൂഖ് ഖാൻ

ബിഗ്ഗസ്റ്റ് സുനാമി ലോഡിങ്; മാസ് ആക്ഷൻ ലുക്കിൽ ഷാരൂഖിന്റെ 'കിങ്' പോസ്റ്റർ

ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാൻ തന്റെ പുതിയ ചിത്രം 'കിങ്ങിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. തീവ്രമായ ആക്ഷൻ ലുക്കും ഒരുമിച്ച് കാണിക്കുന്നതാണ് പുതിയ പോസ്റ്റർ. വായിൽ ഒരു റോസാപ്പൂ കടിച്ചുപിടിച്ച്, മുഖത്ത് കടുത്ത ഭാവവുമായി നിൽക്കുന്ന ഷാരൂഖിന്റെ ലുക്കാണ് പോസ്റ്ററിൽ. ചുറ്റും തീ ആളിപ്പടരുന്ന പശ്ചാത്തലത്തിൽ, പരിക്കേറ്റ ശരീരവുമായി നിൽക്കുന്ന കിങ് ലുക്ക് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

ഇന്ന് വീണ്ടും ഓർമ്മ വന്നു... ഞാൻ കൊലയാളിയല്ല... ഞാൻ പ്രണയിയാണ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്. പോസ്റ്റർ വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷത്തിലാണ്."ദി കിങ്... ബ്രാൻഡ്", "ബിഗ്ഗസ്റ്റ് സുനാമി ഈസ് ലോഡിങ്", "ദി വൺ ആൻഡ് ഓൺലി കിങ് ഓഫ് ബോളിവുഡ്" എന്നിങ്ങനെയാണ് കമന്റുകൾ. മകൾ സുഹാന ഖാനൊപ്പമാണ് ഇത്തവണ കിങ് എത്തുന്നത് എന്നതും ആരാധകർ ചൂണ്ടിക്കാട്ടുന്നു, "ഇപ്പോൾ കിങ് വരുന്നത് മകൾ സുഹാന ഖാനൊപ്പമാണ്" എന്ന് ഒരാൾ കുറിച്ചു.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' 2026 ഡിസംബർ 24ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ക്രിസ്മസ് റിലീസ് ആയതിനാൽ വലിയ മത്സരമാണ് പ്രതീക്ഷിക്കുന്നത്. 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ', 'ഡ്യൂൺ: പാർട്ട് ത്രീ', നാഗാർജുനയുടെ 'കിങ്100' എന്നീ വലിയ ചിത്രങ്ങളും ഇതേ സമയത്താണ് റിലീസ് ചെയ്യുന്നത്. റെഡ് ചില്ലീസ് എന്റർടൈൻമെന്റും മാർഫ്ലിക്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രത്തിൽ വലിയ താരനിരയാണുള്ളത്. മകൾ സുഹാന ഖാൻ, ദീപിക പദുകോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ, അർഷാദ് വാർസി, അനിൽ കപൂർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 2023ൽ പത്താൻ, ജവാൻ, ഡങ്കി എന്നീ മൂന്ന് ബ്ലോക്ക്ബസ്റ്ററുകളാണ് ഷാരൂഖിന്റെ അവസാന റിലീസുകൾ. അതിന് ശേഷം എത്തുന്ന 'കിങ്' വീണ്ടും വിജയക്കുതിപ്പ് തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Tags:    
News Summary - SRK Returns As Romantic King

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.