കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ സായ് പല്ലവി, സംഗീതം നൽകി സായ് അഭ്യങ്കറും; ധനുഷ് ചിത്രം ഓമിലെ കാരക്ടർ ടീസർ പുറത്ത്
സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്-മമ്മൂട്ടി ചിത്രമായ ഓമിലെ സായ് പല്ലവിയുടെ ക്യാരക്ടർ ടീസർ പുറത്ത്. നിത്യ റെഡ്ഡി ഐപിഎസ് എന്ന പൊലീസ് ഓഫീസറായിട്ടാണ് താരം എത്തുന്നത്. താരത്തിന്‍റെ കരിയറിലെ ആദ്യ പൊലീസ് വേഷമാണിത്.
അമരൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. മാരി 2 എന്ന സിനിമക്ക് ശേഷം ധനുഷും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രമാണ് ഓം. ശ്രീലീലയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയിൽ സായ് പല്ലവിയുടെ ക്യാരക്ടറായ നിത്യ റെഡ്ഡി ഐപിഎസ് നടത്തുന്ന ഓപ്പറേഷന്‍റെ പേരാണ് ഓം. ഇത് തന്നെയാണ് സിനിമയുടെ ടൈറ്റിലും. തമിഴകത്തെ മ്യൂസിക് സെൻസേഷൻ സായ് അഭ്യങ്കറാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നവംബർ 20നാണ് ചിത്രം പ്രദർശനത്തിനെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.