ആരാധകർക്ക് സർപ്രൈസ് നൽകി സോനു നിഗം; വിഡിയോ വൈറൽ

നെതർലൻഡ്സിലെ റോട്ടർഡാമിൽ നടക്കുന്ന സംഗീത പരിപാടിക്ക് മുൻപ് ആരാധകരെ അമ്പരപ്പിച്ച് ഗായകൻ സോനു നിഗം. സ്വന്തം കാറിന് മുൻപിലൂടെ പോയ വാഹനത്തിൽ തന്റെ ഗാനമായ ‘യെ ഇഷ്ക് ഇഷ്ക്’ എന്ന ഗാനം കേട്ട സോനു നിഗം ആരാധകരെ നേരിൽ കണ്ട് സർപ്രൈസ് നൽകി.

'എന്റെ പാട്ട് കേൾക്കുകയാണ്… പക്ഷേ അവരുടെ പിന്നിൽ ഞാൻ ഉണ്ടെന്ന് അവർക്കറിയില്ല. അവർ നമ്മുടെ ഷോയിലേക്കാണ് വരുന്നത്,' എന്ന് പറഞ്ഞ സോനു നിഗം ഉടൻ തന്നെ ആ ഗാനം പാടിത്തുടങ്ങി.

തുടർന്ന് ഡ്രൈവറോട് വാഹനം അടുത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞ അദ്ദേഹം കാറിന്റെ ചില്ല് താഴ്ത്തി. സോനു നിഗത്തെ നേരിൽ കണ്ട ആരാധകർ അതിശയത്തോടെയും സന്തോഷത്തോടെയും കൈവീശി പുഞ്ചിരിച്ചു. 'സോ സ്വീറ്റ്', എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.

'നിങ്ങളുടെ കോൺസെർട്ട് തുടങ്ങും മുമ്പേ, പ്രേക്ഷകർ അവരുടെ കാറിൽ നിന്ന് നിങ്ങളുടെ പാട്ട് കേൾക്കുന്നത് നിങ്ങൾ കാണുമ്പോൾ....' എന്ന അടിക്കുറുപ്പോടെയാണ് സോനു നിഗം തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ വിഡിയോ പങ്കുവെച്ചത്. നിരവധി ആരാധകരും താരങ്ങളുനാണ് പോസ്റ്റിന് പ്രതികരണങ്ങൾ അറിയിക്കുന്നത്.

Tags:    
News Summary - Sonu Nigam surprises fans; video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.