ശിവ കാർത്തികേയൻ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടി സംവിധായകൻ; തെലുങ്ക് ചിത്രം തൽക്കാലത്തേക്ക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

നടൻ ശിവ കാർത്തികേയൻ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങിയതിനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആദ്യ ചിത്രത്തിനായി താരം വൻ തുക പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് വിവരം. ശിവ കാർത്തികേയന്റെ പ്രതിഫല ഡിമാൻഡ് സംവിധായകൻ ത്രിവിക്രം ശ്രീനിവാസിനെ അത്ഭുതപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

തെലുങ്കിലും തമിഴിലും അമരന്റെ വൻ വിജയത്തിന് ശേഷമാണ് ശിവ കാർത്തികേയനുമായി സഹകരിക്കാൻ ത്രിവിക്രം താൽപര്യം പ്രകടിപ്പിച്ചത്. ഈ വർഷം ആദ്യം ചെന്നൈയിൽ വെച്ച് ത്രിവിക്രമിന്റെ ടീമും ശിവ കാർത്തികേയനും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. ത്രിവിക്രമിനൊപ്പം പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ച താരം പ്രോജക്റ്റിനായി 70 കോടി രൂപ പ്രതിഫലം ചോദിച്ചതായി റിപ്പോർട്ടുണ്ട്. ഈ അപ്രതീക്ഷിത ആവശ്യം ത്രിവിക്രമിനെയും സംഘത്തെയും ഞെട്ടിച്ചെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഉയർന്ന ബജറ്റ് കാരണം ഈ പദ്ധതി സാമ്പത്തികമായി പ്രായോഗികമല്ലെന്ന് ത്രിവിക്രമിന് തോന്നിയെന്നും ശിവ കാർത്തികേയനുമായി പ്രവർത്തിക്കാനുള്ള തീരുമാനം തൽക്കാലം ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചതായാണ് വിവരം. വെങ്കിടേഷിനു വേണ്ടി ഒരു തിരക്കഥ ഒരുക്കുന്നതിലാണ് ത്രിവിക്രം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പ്രോജക്ടിന്റെ ചർച്ചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. അല്ലു അർജുനൊപ്പമുള്ള മറ്റൊരു ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷനിലും അദ്ദേഹം പങ്കാളിയാണ്, പക്ഷേ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. 

Tags:    
News Summary - Siva Karthikeyan demands big pay for his debut Telugu project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.