വെല്ലുവിളികളെ അതിജീവിച്ചിരുന്നു, ഇനിയും അതീജീവിക്കും -രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ശിൽപ്പ ഷെട്ടിയുടെ പോസ്റ്റ്
മുംബൈ: നീലചിത്ര നിർമാണ, വിതരണ കേസിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതോടെ ശിൽപ്പ ഷെട്ടിയായിരുന്നു എല്ലാവരുടെയും ശ്രദ്ധാേകന്ദ്രം. കേസിൽ ശിൽപ്പ ഷെട്ടിക്ക് പങ്കുണ്ടെന്നും ഇല്ലെന്നുമുള്ള വാദങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
താൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജെയിംസ് തർബറുടെ പുസ്തകത്തിലെ ഒരു പേജ് പങ്കുവെച്ചാണ് ശിൽപ്പയുടെ പ്രതികരണം. മുൻകാലങ്ങളിൽ നിരവധി വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ടെന്നും ഭാവിയിൽ ഇവയെ ധൈര്യത്തോടെ നേരിടുമെന്നുമായിരുന്നു ശിൽപ്പയുടെ പോസ്റ്റിന്റെ സാരം.
'നമ്മൾ കോപത്തോടെ പിന്നിലേക്കും, ഭയത്തോടെ മുന്നോട്ടും നോക്കരുത്, എന്നാൽ ചുറ്റുമുള്ളതിനെക്കുറിച്ച് അവബോധമുണ്ടാകണം. നമ്മെ മുറിവേൽപ്പിച്ചവരെയും മോശം അനുഭവങ്ങളെയും കോപത്തോടെയായിരിക്കും ഓർക്കുക. ജോലി നഷട്പ്പെടുമോ, രോഗം ബാധിക്കുേമാ, പ്രിയപ്പെട്ടവർ നഷ്ടപ്പെടുമോ തുടങ്ങിയ ഒേട്ടറെ ഭയങ്ങളുമായാണ് നമ്മൾ മുന്നോട്ടുപോകുന്നത്.
നമ്മൾ ഇപ്പോൾ എവിടെയണോ അവിടെയുണ്ടാകണം. ഇനി എന്താണെന്നോ, എങ്ങനെയായിരിക്കണമെന്നോ ആശങ്കപ്പെേടണ്ടതില്ല, എന്നാൽ അതിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഭാഗ്യവാനാണെന്ന് ചിന്തിച്ചുകൊണ്ട് ഞാനൊരു ദീർഘശ്വാസമെടുക്കുന്നു. മുൻകാലങ്ങളിൽ നേരിട്ട വെല്ലുവിളികളെ അതിജീവിച്ചിരുന്നു, ഭാവിയിലെ വെല്ലുവിളികളെയും അതിജീവിക്കും. ഇന്നത്തെ എന്‍റെ ജീവിതത്തെ മറ്റൊന്നിനും വ്യതിചലിപ്പിക്കാൻ കഴിയില്ല' -ശിൽപ്പ പങ്കുവെച്ച പുസ്തക ഭാഗത്തിൽ പറയുന്നു.
ജൂലൈ 19നാണ് നീല ചിത്ര നിർമാണ -വിതരണ കേസിൽ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ഇവരുടെ ഓഫിസിലും വീട്ടിലും നടത്തിയ പരിശോധനക്ക് ശേഷമായിരുന്നു അറസ്റ്റ്. ശിൽപ്പ പങ്കെടുക്കുന്ന സൂപ്പർ ഡാൻസർ ഫോറിന്‍റെ ഷൂട്ടിങ് ജൂലൈ 20ന് ആരംഭിക്കുമായിരുന്നു. എന്നാൽ താരം ഷൂട്ടിങ്ങിനെത്തിയിട്ടില്ലെന്നാണ് വിവരം. ഷോ അധികൃതരും പ്രതികരിക്കാൻ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.