മകൻ ജനിച്ചിട്ട് എട്ട് മാസം, ആളുകൾ ചിന്തിക്കുന്ന രീതിയിലേക്ക് മാറാൻ കഴിഞ്ഞില്ല, വിമർശനത്തെ കുറിച്ച് ശിൽപ ഷെട്ടി

രീരഭാരം വർധിച്ചതിന്റെ പേരിൽ കേൾക്കേണ്ടി വന്ന പരിഹാസത്തെ കുറിച്ച് നടി ശിൽപ ഷെട്ടി. എന്നാൽ ഇത് തന്നെ വേദനിപ്പിച്ചില്ലെന്നും വിമർശനങ്ങളെയും ട്രോളുകളേയും ഏറെ പോസിറ്റീവായിട്ടാണ് കണ്ടതെന്നും താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഗ്ലാമറസാകുക എന്നത് എന്റെ ജോലിയുടെ ഭാഗമാണ്. എന്നാൽ വിമർശിച്ചവർക്ക് മനസിലായില്ല അന്ന് എന്റെ കുഞ്ഞ് ജനിച്ചിട്ട്  എട്ട് മാസമേ ആയിട്ടുള്ളൂവെന്ന്. അപ്പോൾ എങ്ങനെയാണ് ശരീരഭാരം കുറക്കുക. കൂടാതെ ഞാനും ആ സമയത്ത് ശരീരഭാരം കുറക്കാൻ ആഗ്രഹിച്ചില്ല. വിമർശനങ്ങൾക്ക് അധികം ശ്രദ്ധ കൊടുക്കാതെ തള്ളി കളഞ്ഞു.  അന്ന് ആളുകൾ ചിന്തിക്കുന്ന രീതിയിലേക്ക്  മാറാൻ എനിക്ക് കഴിഞ്ഞില്ല. അവരെ അത്ര ഗൗരവമായി എടുത്തില്ലെന്നതാണ് സത്യം- ശിൽപ ഷെട്ടി പറഞ്ഞു.

 അന്നത്തെ ട്രോളുകളും വിമർശനങ്ങളും എന്നെ വേദനിപ്പിച്ചില്ല. വളരെ പോസിറ്റീവായിട്ടാണ് ഞാൻ  അതിനെ എടുത്തത്. വിഷമിപ്പിക്കുന്നതിന് പകരംശരീരഭാരം കുറക്കാൻ പ്രേരിപ്പിച്ചു. അവർ അന്ന് എന്നെ വിമർശിച്ചതിൽ ഇന്ന് എനിക്ക് വളരെ സന്തോഷമുണ്ട്.

ആളുകളുടെ വിമർശനങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. നെഗറ്റീവ് ട്രോളിനെ കുറിച്ചല്ല പറയുന്നത്. ആരോഗ്യകരമായ വിമർശനത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. രണ്ടിലും മികച്ചത് ഉണ്ട്. നിങ്ങൾ ശ്രദ്ധിക്കേണ്ടത്,  എന്താണോ നിങ്ങൾക്ക് വേണ്ടത് ആ കാര്യം തിരഞ്ഞെടുക്കുക- ശിൽപ ഷെട്ടി പറഞ്ഞു.

Tags:    
News Summary - Shilpa Shetty reacts to getting trolled for her weight after pregnancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.