മുംബൈ: ഡെങ്കിയിൽ ഷാരൂഖിന്റെ കൂടെ അഭിനയിച്ച സഹനടൻ കടുത്ത രോഗാവസ്ഥയിലെന്ന് റിപ്പോർട്ട്. സാമ്പത്തികസഹായം അഭ്യർഥിച്ച് സുഹൃത്ത് സാമൂഹിക മാധ്യമത്തിൽ വിശദാംശങ്ങൾ പോസ്റ്റ് ചെയ്തതോടെ വാർത്ത വൈറലായി.
സ്‌കാം 1992, ദി ഫാമിലി മാൻ എന്നു പരമ്പരകളിലും ഡെങ്കിയിൽ ഷാറൂഖിനൊപ്പവും വേഷമിട്ട വരുൺ കുൽക്കർണിയാണ് കടുത്ത വൃക്ക രോഗത്തെ തുടർന്ന് ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുന്നത്. സുഹൃത്തായ റോഷൻ ഷെട്ടിയാണ് നടന്റെ അവസ്ഥ പുറത്ത് കൊണ്ടുവന്നത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റോഷൻ സാമ്പത്തിക സഹായം അഭ്യർഥിക്കുകയായിരുന്നു.
‘എന്റെ പ്രിയ സുഹൃത്തും നാടക പ്രവർത്തകനുമായ വരുൺ കുൽക്കർണി ഇപ്പോൾ ഗുരുതരമായ വൃക്ക പ്രശ്‌നങ്ങളുമായി പോരാടുകയാണ്. ധനസമാഹരണത്തിനായി ഞങ്ങൾ മുമ്പ് ശ്രമിച്ചിരുന്നെങ്കിലും ചികിത്സ ചെലവുകൾ വർധിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന് അടിയന്തര വൈദ്യ പരിചരണവും ആശുപത്രി വാസവും അത്യാവശ്യമാണ്. നടന് ആഴ്ചയിൽ രണ്ടുമൂന്നു തവണ ഡയാലിസിസ് ആവശ്യമാണെന്നും റോഷൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടുവെന്നും കലാകാരനായി സ്വയം കഠിനാധ്വാനം ചെയ്തുവെന്നും റോഷൻ പറഞ്ഞു. ‘ഒരു കലാകാരന്റെ ജീവിതം പലപ്പോഴും സാമ്പത്തിക വെല്ലുവിളികൾ നിറഞ്ഞതാണ്. ഈ പ്രയാസകരമായ നിമിഷത്തിൽ, അദ്ദേഹത്തിന് എന്നത്തേക്കാളും കൂടുതൽ ഞങ്ങളുടെ പിന്തുണ ആവശ്യമാണ്’. സാമ്പത്തികമായി സഹായിക്കാൻ താൽപര്യമുള്ളവർക്കായി വിശദാംശങ്ങളും റോഷൻ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.