ഫയൽ ചിത്രം
ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ബോളിവുഡ് താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാൻ. കിങ് ഖാന്‍റെ ഒരു ഈജിപ്ത്യൻ ആരാധകനെക്കുറിച്ച് വിവരിക്കുകയാണ് ഇന്ത്യൻ പ്രഫസറായ അശ്വനി ദേശ്പാണ്ഡെ. അശോക സർവകലാശാലയിലെ ഇക്കണോമിസ്റ്റ് പ്രഫസറാണ് അവർ. എസ്.ആർ.കെയോടുള്ള സ്നേഹത്തിന്റെ ഒരു പങ്ക് നാട്ടുകാരിയായ തനിക്ക് ലഭിച്ചതിനെക്കുറിച്ചാണ് അശ്വിനി ട്വിറ്ററിൽ കുറിച്ചത്.
എസ്.ആർ.കെയുടെ നാട്ടുകാരിയായതിനാൽ മാത്രം ആരാധകനായ ഈജിപ്തിലെ ഒരു ട്രാവൽ ഏജൻറ് വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സഹായിച്ചതാണ് അവർ വിവരിക്കുന്നത്. എസ്.ആർ.കെയുടെ നാട്ടുകാരിയായതിനാൽ തന്നെ വിശ്വസിച്ച് മുൻകൂർ പണം പോലും കൈപ്പറ്റാതെ ആരാധകൻ പ്രഫസർക്ക് ടിക്കറ്റ് ബുക്ക് ചെയ്തു നൽകി. 'ഈജിപ്തിലെ ഒരു ട്രാവൽ ഏജന്‍റിന് പണം അയക്കേണ്ടതായി വന്നു. എന്നാൽ പണം കൈമാറാറുന്നതിൽ ചില പ്രശ്നങ്ങൾ നേരിട്ടു. നിങ്ങൾ എസ്.ആർ.കെയുടെ നാട്ടിൽ നിന്നല്ലേ... നിങ്ങളെ എനിക്ക് വിശ്വാസമാണ്. ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാം, പണം പിന്നീട് നൽകിയാൽ മതി. മറ്റെവിടെനിന്നാണെങ്കിലും ഞാൻ ഇത് ചെയ്യില്ല, എന്നാൽ എസ്.ആർ.കെക്ക് വേണ്ടി എന്തുചെയ്യും -അദ്ദേഹം പറഞ്ഞു' -അശ്വിനി ട്വിറ്ററിൽ കുറിച്ചു.
അശ്വിനിയുടെ ട്വീറ്റിന് പിന്നാലെ നിരവധിപേർ ഷാരൂഖുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തി. തനിക്ക് ഫ്രാൻസിൽനിന്ന് നിരവധി സുഹൃത്തുക്കളുണ്ടെന്നും ഒരിക്കൽ ഇന്ത്യക്കാരനാണെന്ന് പറഞ്ഞപ്പോൾ അവർ വളരെ ആകാംക്ഷയോടെ എസ്.ആർ.കെയെക്കുറിച്ച് പറഞ്ഞുവെന്നുമായിരുന്നു ഒരാളുടെ മറുപടി. ഇന്ത്യയിൽ അവർക്ക് എസ്.ആർ.കെയെ മാത്രമേ അറിയൂവെന്നും ചമ്മക്ക് ചല്ലോ പാട്ട് വളരെ ഇഷ്ടമാണെന്നും അവർ അറിയിച്ചതായി അദ്ദേഹം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.