ഇതാണോ വിഘ്നേഷിന് ഷാറൂഖ് ഖാൻ നൽകിയ മുന്നറിയിപ്പിന്റെ അർഥം !
സെപ്റ്റംബർ 7 നാണ് ഷാറൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആ റ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ തിയറ്ററുകളിൽ എത്തുന്നത്. നയൻതാരയുടെയും സംവിധായകൻ ആറ്റ്ലിയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. വിജയ് സേതുപതിയാണ് ജവാനിൽ വില്ലനായി എത്തുന്നത്. ചിത്രത്തിന്റെ പ്രിവ്യൂ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു.
പ്രിവ്യുവിന് പിന്നാലെ നയൻതാരയുടെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ജവാൻ ടീം. ഷാറൂഖ് ഖാനാണ് ട്വിറ്ററിലൂടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കൊടുങ്കാറ്റിന് മുമ്പെയുള്ള ഇടിമുഴക്കമാണ് അവൾ എന്നാണ് എസ്. ആർ.കെ കുറിച്ചിരിക്കുന്നത്. കൈയിൽ തോക്കുമായി നിൽക്കുന്ന നയൻതാരയാണ് പോസ്റ്ററിലുള്ളത്.
ചിത്രത്തിൽ ഫൈറ്റ് രംഗങ്ങളിൽ നയതാര എത്തുന്നുണ്ടെന്ന് ഷാറൂഖ് ഖാൻ വ്യക്തമാക്കിയിരുന്നു. സിനിമയിലെ സഹതാരങ്ങൾക്ക് നന്ദി അറിയിച്ചുള്ള നടന്റെ ട്വീറ്റിലായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്. നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന് രസകരമായ ഒരു മുന്നറിയിപ്പും എസ്. ആർ.കെ നൽകിയിരുന്നു. സൂക്ഷിക്കുക നയൻതാര കുറച്ചധികം അടിതടകളും ചവിട്ടും പഠിച്ചിട്ടുണ്ട്’ എന്നാണ് ഷാറൂഖ് തമാശരൂപത്തിൽ ട്വിറ്ററിൽ കുറിച്ചത്. കൂടാതെ നടൻ അന്ന് ജവാന്റെ ഭാഗമായതിന് നയൻതാരക്ക് നന്ദിയും അറിയിച്ചിരുന്നു.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. പുറത്തുപ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഇരട്ട വേഷത്തിലാണ് ഷാറൂഖ് ചിത്രത്തിലെത്തുന്നതെന്നാണ്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാനാണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിൽ ദീപികയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.