സ്ലം ഡോഗ്​ മില്ല്യണയർ താരത്തിനെതിരെ ലൈംഗികാരോപണ കേസ്​

മുംബൈ: ഓസ്​കർ ചിത്രം സ്ലം ഡോഗ്​ മില്ല്യണയർ താരത്തിനെതിരെ ലൈംഗികാരോപണ കേസ്​. ചിത്രത്തിൽ സലീമായി വേഷമിട്ട മാധുർ മിത്തലിനെതിരെയാണ്​ മുൻ കാമുകിയുടെ പരാതി.

ഫെബ്രുവരി 23ന്​ നടൻ മുംബൈയിലെ വീട്ടിൽവെച്ച്​ മർദിക്കുകയും ബലാത്സംഗം ചെയ്​തുവെന്നുമാണ്​ പരാതി. പരാതിയുടെ അടിസ്​ഥാനത്തിൽ മിത്തലിനെതിരെ ഫെബ്രുവരി 23ന്​ ഖർ പൊലീസ്​ സ്​റ്റേഷനിൽ എഫ്​.ഐ.ആർ രജിസ്റ്റർ​ ചെയ്​തു.

ജയ്​പുരിൽ ഷൂട്ടിങ് തിരക്കിലാണ്​ നിലവിൽ നടൻ. കേസ്​ ജോലിയെ തടസപ്പെടുത്തുമെന്ന്​ പറഞ്ഞ മിത്തൽ പരാതി വ്യാജമാണെന്നും അസ്വസ്​ഥത സൃഷ്​ടിക്കുന്നതാണെന്നും പ്രതികരിച്ചു.

തനിക്കെതിരെ തെറ്റായ വിവരങ്ങൾ വാട്​സ്​ആപ്​ ​​ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ടെന്നും ഇത്​ ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നും നടൻ പറഞ്ഞു. ഏഴുവയസുമുതൽ കുടുംബത്തിലെ ഏക വരുമാന മാർഗം താനാണ്​. ഇത്തരം വാർത്തകൾ വരുമാനം ഇല്ലാതാക്കുന്നു. അതോടൊപ്പം തന്‍റെ ഭാവിയെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.

സ്ലം ഡോഗ്​ മില്ല്യണയറിൽ നായകനായ ജമാലിന്‍റെ (ദേവ്​ പ​േട്ടൽ) മൂത്ത സഹോദരനായ സലിമിന്‍റെ വേഷം കൈകാര്യം ചെയ്​തതോടെയാണ്​ മിത്തൽ ശ്രദ്ധിക്കപ്പെടുന്നത്​​. ചെറുപ്പം മുതൽ സിനിമയിലും ടെലിവിഷൻ പരിപാടികളിലും വേഷങ്ങൾ ചെയ്​തിരുന്ന മിത്തൽ ഓസ്​കർ ചിത്രത്തിൻറെ ഭാഗമായതോടെ ലോകശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. 

Tags:    
News Summary - Sexual Assault Charges Against Slumdog Millionaire's Actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.