ഇളയരാജയുടെ പകർപ്പവകാശ കേസ്: ഹൈകോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഇ​ള​യ​രാ​ജ​ക്കെ​തി​രാ​യ പ​ക​ർ​പ്പ​വ​കാ​ശ കേ​സി​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി. മൂ​ഡു പാ​നി എ​ന്ന ചി​ത്ര​ത്തി​ലെ ‘എ​ൻ ഇ​നി​യ പൊ​ൻ നി​ലാ​വേ’ എ​ന്ന ഗാ​ന​ത്തി​ന്‍റെ വ​രി​ക​ളു​ടെ​യും റെ​ക്കോ​ഡി​ങ്ങി​ന്‍റെ​യും കാ​ര്യ​ത്തി​ൽ ഇ​ള​യ​രാ​ജ​ക്ക് പ​ക​ർ​പ്പ​വ​കാ​ശം ഇ​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് കേ​സ്.

സാ​രി​ഗ​മ മ്യൂ​സി​ക് ക​മ്പ​നി​ക്ക് അ​നു​കൂ​ല​മാ​യി ഹൈ​കോ​ട​തി മേ​യ് 26ന് ​പു​റ​പ്പെ​ടു​വി​ച്ച വി​ധി ചോ​ദ്യം ചെ​യ്താ​ണ് ഇ​ള​യ​രാ​ജ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല​യും കെ.​വി​നോ​ദ് ച​ന്ദ്ര​നും അ​ട​ങ്ങു​ന്ന ബെ​ഞ്ച് അ​തി​ൽ ഇ​ട​പെ​ടാ​ൻ വി​സ​മ്മ​തി​ച്ചു. ഗാ​നം പു​ന​രാ​വി​ഷ്ക​രി​ച്ച ക​മ്പ​നി ഇ​ള​യ​രാ​ജ​യി​ൽ നി​ന്ന് ലൈ​സ​ൻ​സ് നേ​ടി​യി​രു​ന്നു എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. 

Tags:    
News Summary - Ilaiyaraaja Copyright Case: Supreme Court Refuses to Interfere in High Court Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.