കൊച്ചി: സത്യൻ അന്തിക്കാടും ശ്രീനിവാസനും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട ആത്മബന്ധത്തിന്റെ നേർക്കാഴ്ചയാവകുയായിരുന്നു അന്ത്യയാത്ര നിമിഷത്തിലെ വൈകാരിക രംഗങ്ങൾ. പ്രിയപ്പെട്ട സുഹൃത്തിന്റെ ചിതയിൽ പേനയും പേപ്പറും സമർപ്പിച്ചാണ് സത്യൻ അന്തിക്കാട് യാത്രയാക്കിയത്. 'എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ' എന്നായിരുന്നു കുറിച്ചിരുന്നത്. സത്യൻ അന്തിക്കാടിന്‍റെ വിടവാങ്ങൽ കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറയിച്ചു.
വിതുമ്പിക്കൊണ്ടാണ് സത്യൻ അന്തിക്കാട് പേനയും ശ്രീനിവാസന്‍റെ ചിതയിൽ പേപ്പറും സമർപ്പിച്ചത്. മരണമറിഞ്ഞ് എത്തിയ നിമിഷം ചിതയിലേക്കെടുക്കുന്നതുവരെ പ്രിയസുഹൃത്തിനൊപ്പം തന്നെ നിന്നു സത്യൻ അന്തിക്കാട്. ധ്യാൻ ശ്രീനിവാസനാണ് സത്യൻ അന്തിക്കാടിന്റെ കൈയിൽ പേനയും പേപ്പറും നൽകിയത്.
ചിതക്കരികിൽനിന്ന് പൊട്ടിക്കരയുന്ന കൊച്ചുമകന്റെ ദൃശ്യവും കണ്ടുനിന്നവർക്ക് നോവായി. മുഷ്ടിചുരട്ടിക്കൊണ്ടാണ് ധ്യാൻ ശ്രീനിവാസൻ അച്ഛന് വിട നൽകിയത്. വിങ്ങിപ്പൊട്ടിയ ധ്യാനിനെ സത്യൻ അന്തിക്കാട് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
സംസ്ഥാന ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ സിനിമാ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. തമിഴ് സൂപ്പർ താരം സൂര്യയുടെ ശ്രീനിവാസനെ അവസാനമായി കണാനായി വീട്ടിലെത്തി. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ ഞായറാഴ്ച 12 മണിയോടെയാണ് ഭൗതികദേഹം സംസ്‌കരിച്ചത്. മകൻ വിനീത് ശ്രീനിവാസനാണ് ചിതക്ക് തീ പകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.