'ആ അക്കൗണ്ടുകൾ എന്‍റേതല്ല, ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലമാണ്'; മുന്നറിയിപ്പുമായി സംയുക്ത വർമ

സമൂഹമാധ്യമത്തിലെ തട്ടിപ്പുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം സംയുക്ത വർമ. സോഷ്യൽ മീഡിയയിൽ തന്റെ അക്കൗണ്ടിനെക്കുറിച്ച് വ്യക്തത നൽകികൊണ്ട് താരം ഒരു വിഡിയോ പങ്കിട്ടു. പേരിനൊപ്പം നീല ടിക്ക് ഉള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമേ തനിക്കുള്ളൂവെന്നും അതാണ് സോഷ്യൽ മീഡിയയിലെ തന്റെ ഏക സാന്നിധ്യമെന്നും സംയുക്ത പറഞ്ഞു.

സംയുക്ത വർമ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് തന്റേതല്ലെന്നും തന്റെ അറിവോടെയോ അനുമതിയോടെയോ ആരംഭിച്ചതല്ലെന്നും നടി കൂട്ടിച്ചേർത്തു. തന്റെ അക്കൗണ്ടാണെന്ന് കരുതി ആളുകൾ അത് പിന്തുടരുകയും അതിലേക്ക് സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നുണ്ടെന്നറിയാം. പക്ഷേ ധാരാളം തട്ടിപ്പുകൾ നടക്കുന്ന ഒരു കാലഘട്ടമായതിനാൽ ജാഗ്രത പാലിക്കണമെന്ന് സംയുക്ത പറഞ്ഞു.

'സംയുക്ത വർമ എന്ന പേരിൽ ഫേസ്ബുക്കിൽ സ്റ്റാർട്ട് ചെയ്തിട്ടുള്ള ഒരു അക്കൗണ്ടും എന്‍റെ അറിവോടും സമ്മതത്തോടുമല്ല. ഒരുപാട് പേര് ഞാനാണെന്ന തെറ്റിദ്ധരിച്ച് അതിൽ പെർസണൽ മെസേജ് അയക്കുകയും ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ കാലഘട്ടം ഒരുപാട് സ്കാമുകൾ ഉള്ള കാലമാണ് ശ്രദ്ധിക്കണം' -സംയുക്ത വർമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. സംയുക്തയുടെ ഭർത്താവും നടനുമായ ബിജുമേനോനും ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.   

Tags:    
News Summary - Samyuktha Varma about her social media presence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.