ഇവരാണ് എന്റെ അടുത്ത സുഹൃത്തുക്കൾ; പരിചയപ്പെടുത്തി സൽമാൻ ഖാൻ

ൽമാൻ ഖാന്റെ 58ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാ ലോകവും. നടന് പിറന്നാൾ ആശംസയുമായി ബോളിവുഡ് ഒന്നടങ്കം എത്തിയിട്ടുണ്ട്.  ഇത്തവണയും കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു പിറന്നാൾ ആഘോഷിച്ചത്.  

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് സൽമാന്റെ ഒരു പഴയ വിഡിയോയാണ്. അടുത്ത സുഹൃത്തുക്കളെക്കുറിച്ചാണ് നടൻ വിഡിയോയിൽ പറയുന്നത്. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോ വിണ്ടും ഇടംപിടിച്ചത്.

സൽമാന്റെ അടുത്ത സുഹൃത്തുക്കളെക്കുറിച്ചായിരുന്നു ചോദ്യം. 'ഷാറൂഖ് ഖാനും ആമിർ ഖാനും എന്റെ അടുത്ത സുഹൃത്തുക്കളാണ്. അതുപോലെ  നടി കത്രീന കൈഫും  നല്ല സുഹൃത്താണ്' എന്നായിരുന്നു നടന്റെ മറുപടി.

ഷാറൂഖും ആമിറുമായുളള സൽമാന്റെ സൗഹൃദം ഏവർക്കും അറിയാവുന്നതാണ്. തിയറ്ററുകളിൽ പരസ്പരം ഏറ്റുമുട്ടാറുണ്ടെങ്കിലും വ്യക്തിജീവിതത്തിൽ മൂവരും അടുത്ത സുഹൃത്തുക്കളാണ്. സിനിമ തിരക്കുകൾക്കിടയിലും താരങ്ങൾ ഒത്തുകൂടുകയും തങ്ങളുടേതായ സമയം ചെലവഴിക്കാറുമുണ്ട്. അടുത്തിടെ മൂവരും സൽമാന്റെ വസതിയിൽ എത്തിയിരുന്നു. 

ടൈഗർ 3 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൽമാൻ ചിത്രം. നവംബർ 12 ന് തിയറ്ററുകളിലെത്തിയ ചിത്രം മനീഷ് ശർമയാണ് സംവിധാനം ചെയ്തിരിക്കുന്നത്. കത്രീന കൈഫായിരുന്നു നായിക. ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ ഷാറൂഖ് ഖാൻ എത്തിയിരുന്നു.

Tags:    
News Summary - Salman Khan’s 3 best friends in Bollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.